Kerala rain alert: ഇന്നും ശക്തമായ മഴ; ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുമെന്ന് മുന്നറിയിപ്പ്
Heavy Rain Expected Today: കേരളതീരത്ത് ഇന്ന് രാത്രി 8:30 വരെ കടലാക്രമണ സാധ്യതയുണ്ട് എന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 3.2 മുതൽ 4.3 മീറ്റർ വരെ ഉയർന്ന തിരമാലകളാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തീവ്ര മഴ ലഭിച്ചു എങ്കിലും നിലവിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇന്ന് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർ ആലപ്പുഴ ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് എന്നീ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ഇടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. തെക്കൻ ഗുജറാത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. കൂടാതെ മറ്റൊന്ന് വടക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിനു മുകളിൽ ആയി സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് മഴ സാധ്യത പ്രവചിക്കുന്നത്.
കടലാക്രമണ സാധ്യത
കേരളതീരത്ത് ഇന്ന് രാത്രി 8:30 വരെ കടലാക്രമണ സാധ്യതയുണ്ട് എന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 3.2 മുതൽ 4.3 മീറ്റർ വരെ ഉയർന്ന തിരമാലകളാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഉള്ള തീരദേശ മേഖലയിൽ ആണ് കടലാക്രമണ സാധ്യത ഉള്ളത്.
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. ഈ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ മുകളിൽ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.