പത്തനംതിട്ടയിൽ നവജാത ശിശുവിൻ്റെ മൃതദേഹം പറമ്പിൽ നിന്നും കണ്ടെത്തി; ബിരുദ വിദ്യാർഥിനി ആശുപത്രിയിൽ
Pathanamthitta New Born Baby Death : പത്തനംതിട്ട മെഴുവേലിയിലാണ് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്.

പത്തനംതിട്ട : മെഴുവേലി പത്തിശ്ശേരിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തി. രക്തസ്രവത്തെ തുടർന്ന് കുഞ്ഞിൻ്റെ അമ്മയായ ബിരുദ വിദ്യാർഥിനിയെ ആലപ്പുഴ ചെങ്ങന്നൂരിലെ സ്വകാര്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് അവിവാഹിതയായ യുവതി ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിക്കുന്നത്. തുടർന്ന് ഇലവംതിട്ട പോലീസെത്തി നവജാത ശിശുവിൻ്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തുന്നത്.
കുഞ്ഞിനെ ബക്കറ്റിനുള്ളിൽ ഉപേക്ഷിച്ചുയെന്നാണ് യുവതി ആശുപത്രി അധികൃതരോട് അറിയിച്ചത്. എന്നാൽ പോലീസെത്തി പരിശോധിച്ചപ്പോൾ കുഞ്ഞൻ്റെ മൃതദേഹം അയൽവാസിയുടെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തുകയായിരുന്നു. ബിരുദ വിദ്യാർഥിനിയായ 21കാരി ടാലി പഠനത്തിന് മറ്റൊരുടത്ത് പോകുന്നുമുണ്ട്.
ALSO READ : Kozhikode Medical College: കോഴിക്കോട് മെഡിക്കല്‍ കോളേജ് കോംപൗണ്ടില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി
അതേസമയം കുഞ്ഞിൻ്റെ മരണകാരണം വ്യക്തമല്ല. ജനിച്ച ഉടനെ കുഞ്ഞ മരിച്ചതാണോ, അല്ലെങ്കിൽ കൊല്ലപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിൻ്റെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പത്തനംതിട്ട മെഡിക്കൽ കോളജിൽ വെച്ചാകും പോസ്റ്റുമോർട്ടം.