Kerala rain alert : ഇന്നു മഴ കൂടുതൽ ജില്ലകളിലേക്ക്, അലർട്ടുള്ളത് ഇവിടെയെല്ലാം

IMD Announces Yellow Alert in 8 Districts Today: ഇന്നലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നേരത്തെ യെല്ലോ അലർട്ട് മാത്രമായിരുന്നു ഈ ജില്ലകളിൽ ഉണ്ടായിരുന്നത്.

Kerala rain alert : ഇന്നു മഴ കൂടുതൽ ജില്ലകളിലേക്ക്, അലർട്ടുള്ളത് ഇവിടെയെല്ലാം

പ്രതീകാത്മക ചിത്രം

Updated On: 

26 Sep 2025 | 06:04 AM

തിരുവനന്തപുരം: കേരളത്തിൽ വെള്ളിയാഴ്ചയും ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നേരത്തെ യെല്ലോ അലർട്ട് മാത്രമായിരുന്നു ഈ ജില്ലകളിൽ ഉണ്ടായിരുന്നത്.

Also read – മഴ കൂടുതല്‍ ശക്തമാകും, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്‌

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും ഇന്നലെ നിലവിലുണ്ടായിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മുന്നറിയിപ്പുകളില്ലെങ്കിലും സാധാരണ മഴ പ്രതീക്ഷിക്കാം.

വടക്കൻ ജില്ലകളിലാണ് ഇന്നു കാര്യമായ മുന്നറിയിപ്പുകളില്ലാത്തത്. എന്നാൽ 27ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ 27ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 27ന് ശേഷം മഴ കുറഞ്ഞേക്കുമെന്നാണ് കാലാവസ്ത വകുപ്പിന്റെ നിലവിലെ വിലയിരുത്തൽ.

Follow Us
ചൂടാണ്, ഫ്ലേവേർഡ് യോ​ഗർട്ട് കഴിക്കരുത്... കാരണമിതാ
ഇനി എത്രകാലം കഴിഞ്ഞാലും മസാല കേടാവില്ല, വഴിയിതാ
പൂച്ച സെർ ഉള്ള വീട്ടിൽ പാമ്പ് വരില്ലേ? ഇവ അറിയൂ
വൃക്കയിൽ കല്ലുള്ളവർക്ക് വഴുതനങ്ങ കഴിക്കാമോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്