AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: മഴ മുന്നറിയിപ്പ് പുതുക്കി കാലാവസ്ഥ വകുപ്പ്, എട്ട്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

IMD updates weather warning on September 17, Heavy rain likely in Kerala today after noon: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. നേരത്തെ അഞ്ച് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്

Kerala Rain Alert: മഴ മുന്നറിയിപ്പ് പുതുക്കി കാലാവസ്ഥ വകുപ്പ്, എട്ട്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
പ്രതീകാത്മക ചിത്രം Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 17 Sep 2025 13:37 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. നേരത്തെ അഞ്ച് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ മുന്നറിയിപ്പാണ് ഉച്ചയ്ക്ക് ശേഷം കൂടുതല്‍ ജില്ലകളിലേക്ക് പുറപ്പെടുവിച്ചത്. ഉച്ചയ്ക്ക് ശേഷം പല ജില്ലകളിലും മഴ ശക്തമാകാനാണ് സാധ്യത.

നാളെയും മഴ ശക്തമായി തുടരും. വ്യാഴാഴ്ച അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അലര്‍ട്ടുള്ളത്. മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ട് മാത്രമാണുള്ളത്. ഈ ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. സെപ്തംബര്‍ 21 വരെയുള്ള മഴ മുന്നറിയിപ്പാണ് ഇതുവരെ നല്‍കിയിരിക്കുന്നത്. 19 മുതല്‍ 21 വരെ എല്ലാ ജില്ലയിലും ഗ്രീന്‍ അലര്‍ട്ടാണ്.

Also Read: Amoebic Meningoencephalitis: അമീബയില്‍ വിറച്ച് കേരളം; ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും, മത്സ്യബന്ധനത്തിന് പോകാന്‍ തടസമില്ല. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ സെപ്തംബര്‍ 21 വരെ മധ്യ, തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 65 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയടിച്ചേക്കാമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.