Kerala Rain Alert: മഴയുണ്ടോ? കുടയെടുത്തേക്കാം…ഒരു വരവ് കൂടി വരാന്‍ സാധ്യത

January 18 Sunday Kerala Weather Update: ജനുവരി മാസത്തില്‍ തെക്കന്‍ കേരളത്തില്‍ ചെറുതായെങ്കിലും മഴ ലഭിച്ചപ്പോള്‍, വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് മുന്നറിയിപ്പ് മാത്രം മിച്ചം. നിലവില്‍ ജനുവരി 17 മുതല്‍ 21 വരെ കേരളത്തില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടോ എന്ന കാര്യം പ്രവചിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Kerala Rain Alert: മഴയുണ്ടോ? കുടയെടുത്തേക്കാം...ഒരു വരവ് കൂടി വരാന്‍ സാധ്യത

മഴ

Published: 

18 Jan 2026 | 06:05 AM

തിരുവനന്തപുരം: മഴയുണ്ട്, മഴയുണ്ട് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും അത് എത്തിയിട്ടില്ല. ജനുവരി മാസത്തില്‍ തെക്കന്‍ കേരളത്തില്‍ ചെറുതായെങ്കിലും മഴ ലഭിച്ചപ്പോള്‍, വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് മുന്നറിയിപ്പ് മാത്രം മിച്ചം. നിലവില്‍ ജനുവരി 17 മുതല്‍ 21 വരെ കേരളത്തില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടോ എന്ന കാര്യം പ്രവചിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ജനുവരി 17- സംസ്ഥാനത്തിന്റെ ഒരു ഭാഗങ്ങളിലും ശക്തമായ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടില്ല. എങ്കിലും ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ജനുവരി 18 ഞായര്‍- ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.

ജനുവരി 19 തിങ്കള്‍- ഒരു ജില്ലയിലും മഴയ്ക്ക് സാധ്യതയില്ല.

ജനുവരി 20 ചൊവ്വ- മഴ മുന്നറിയിപ്പുകളില്ല.

ജനുവരി 21 ബുധന്‍- കേരളത്തിന്റെ ഒരു ഭാഗത്തും മഴയ്ക്ക് സാധ്യതയില്ല.

അതേസമയം, ജനുവരി 17 മുതല്‍ 19 വരെ ശബരിമലയില്‍ കാലാവസ്ഥ മോശമായിരിക്കുമെന്നും കേന്ദ്ര വ്യക്തമാക്കുന്നു. സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും എങ്കിലും മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല.

Also Read: Kerala Weather Update: മഴ പെയ്യുമോ വെയിലിൽ വാടുമോ? ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ…

തണുപ്പും ചൂടും ഇടകലര്‍ന്ന കാലാവസ്ഥയാണ് കേരളത്തില്‍ നിലവില്‍ പകല്‍ അനുഭവപ്പെടുന്നത്. രാവിലെ 10 മണി വരെ പലയിടങ്ങളിലും അസ്സഹനീയമായ തണുപ്പ് അനുഭവപ്പെടുന്നു. എന്നാല്‍ അതിന് ശേഷം ശക്തമായ ചൂടും വരുന്നതിനാല്‍ പല രോഗങ്ങളും മലയാളികളെ പിടിമുറുക്കി കഴിഞ്ഞു.

 

Follow Us
Related Stories
Malayalam Language Bill: മലയാളം ഇനി ഔദ്യോഗിക ഭാഷ; ചരിത്രപ്രധാനമായ ഭാഷാ ബില്ലിൽ ഗവർണർ ഒപ്പിട്ടു
Peravoor Constituency Election 2026: കെ.കെ. ശൈലജ v/s സണ്ണി ജോസഫ്: പേരാവൂരിൽ ആവേശപ്പോരാട്ടം; മലയോരം ആർക്കൊപ്പം?
Seema Vineeth at BJP: കേരളത്തിലെ പ്രമുഖ ട്രാൻസ്‌ജെൻഡർമാർ രാഷ്ട്രീയത്തിലേക്ക്, മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് ഉൾപ്പെടെ 16 പേർ ബിജെപിയിൽ
Sabari Rail Project: അങ്കമാലി-ശബരി റെയിൽവേ പദ്ധതിക്ക് അതിവേഗ അനുമതി നൽകി സർക്കാർ
Kerala Gulf Special Flights : ഗൾഫിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസവാർത്ത… നാട്ടിലെത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ ഉടൻ
Kerala UV index warning: പകൽ 10 മണി മുതൽ 3 മണി വരെ സൂക്ഷിക്കണം…കേരളത്തിൽ ചൂടും വെയിലും മാത്രമല്ല പ്രശ്നക്കാരൻ, ജാ​ഗ്രതാ മുന്നറിയിപ്പെത്തി
ദിവസവും അച്ചാർ കഴിക്കുന്നത് ​ഗുണമോ?
കോടികളാണ്, കോടികള്‍! സഞ്ജുവിന്റെ ആസ്തി അറിയണോ?
കാടമുട്ട ലോലിപോപ്പ് കഴിച്ചിട്ടുണ്ടോ ? സിംപിളാണ്
മാങ്ങ തൊലി കളയല്ലേ, അച്ചാർ ഉണ്ടാക്കാം
ബെക്കിൽ പാഞ്ഞ്, റോഡിൽ സിമൻ്റ് വിതറുന്ന കാഴ്ച
കോളേജിലേക്ക് ഥാർ ഇടിച്ചു കയറി, ഒടുവിൽ
സിമൻ്റ് മികസ്റിൽ പലഹാരമുണ്ടാക്കുന്നു, ഇവിടെ ഫുഡ് സേഫ്റ്റിയൊന്നുമില്ലേ?
വാൻ ഡിവൈഡറിൽ ഇടിച്ച് കയറി, യാത്രക്കാർ തെറിച്ച് പോയി