Kerala Weather Update: ഇന്നുമുണ്ടോ മഴയും ഇടിമിന്നലും? ചൂടിന് ആശ്വാസം എവിടെല്ലാം; കാലാവസ്ഥ അറിയാം
Kerala Rain Alert Latest Update Today: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച്, ഇന്ന് ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മാസം മൂന്നാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈകുന്നേരത്തോടെ (Kerala Rain Alert Today) വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച്, ഇന്ന് ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മാസം മൂന്നാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് ശേഷമാണ് കൂടുതലും ഇടിമിന്നലിന് സാധ്യത, അതിനാൽ പുറത്തിറങ്ങുന്നത് സൂക്ഷിച്ചുവേണം. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ: മൂന്ന് ജില്ലകളിൽ ശക്തമായ മഴ, കൂടെ ഇടിമിന്നലും; ഇന്നത്തെ കാലാവസ്ഥ
ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്തെ അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്നലെ ഉച്ചക്ക് 2.15ന് അരുവിക്കര ഡാമിന്റെ ഒന്ന്, രണ്ട്, അഞ്ച് എന്നീ നമ്പറുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം തുറക്കും. മുമ്പ് 20 സെന്റിമീറ്റർ തുറന്നിരുന്നതിനാൽ നിലവിൽ 30 സെന്റീമീറ്ററാണ് തുറന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത
1. ഇന്ന് (വ്യാഴം): : ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റ് ജില്ലകളിലെല്ലാം ഗ്രീൻ അലർട്ടാണ്.
2. ഒന്നിന് (വെള്ളി) : പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റ് ജില്ലകളിലെല്ലാം ഗ്രീൻ അലർട്ടാണ്.
3. രണ്ടിന് (ശനി) : ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റ് ജില്ലകളിലെല്ലാം ഗ്രീൻ അലർട്ടാണ്.
സംസ്ഥാനത്ത് ചൂട് കുറയുമോ?
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂട് കുറയുമോ എന്ന കാര്യത്തിൽ ഇതുവരെ കാലാവസ്ഥ വകുപ്പിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. ഒറ്റപ്പെട്ട വേനൽമഴ നിലനിൽക്കുന്നതിനാൽ കഴിഞ്ഞ രണ്ട് ദിവസമായി ചില പ്രദേശങ്ങളിൽ ചൂടിന് അല്പം ആശ്വാസമുണ്ട്. നിലവിൽ ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും താപനില 43-44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു നിൽക്കുകയാണ്. കേരളത്തിൽ പാലക്കാടാണ് 40 ഡിഗ്രി താപനില റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റ് ജില്ലകളിലെല്ലാം 35ന് മേലെയാണ് താപനില അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മഴക്കാലം തുടങ്ങിയോ?
ഫെബ്രുവരി മാസം മുതൽ തുടങ്ങിയ വേനൽച്ചൂടിന് ആശ്വാസമായി ഏപ്രിൽ മാസത്തിൻ്റെ അവസാന വാരമാണ് സംസ്ഥാനത്ത് വേനൽമഴ ലഭിക്കുന്നത്. ഔദ്യോഗിക റിപ്പോർട്ടുകൾ അനുസരിച്ച്, കേരളത്തിൽ ഇത്തവണത്തെ മൺസൂൺ ഇതുവരെ ആരംഭിച്ചിട്ടില്ല. സാധാരണഗതിയിൽ ജൂൺ ഒന്നിനാണ് കാലവർഷം തുടങ്ങാറുള്ളത്. എന്നാൽ ഈ വർഷം അത് നേരത്തെ എത്താനുള്ള സാധ്യത തള്ളികളയാനാകില്ല. മെയ് അവസാന വാരത്തോടെ സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നൽ കാലാവസ്ഥ വകുപ്പിൻ്റെ ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിവിധ കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം അനുസരിച്ച്, മേയ് 18-നും 25-നും ഇടയിൽ കാലവർഷം ആൻഡമാൻ കടലിൽ എത്തിച്ചേരാനും പിന്നാലെ കേരള തീരത്തേക്ക് അടുക്കാനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
English Summary:
Kerala Today Feels Isolated Rainfall In Several Districts Amid High Temperature Warning. IMD Issues Yellow Alert In Kannur, Kasargod Districts Today. Check The Latest Weather Forecast And Next Five Day Weather Update.