Kerala Rain Alert: സംസ്ഥാനത്ത് മഴയ്ക്കൊപ്പം കള്ളക്കടൽ പ്രതിഭാസവും; ഇടിമിന്നലോടു കൂടിയ മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത
Kerala Weather Update: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 2.30 വരെ കേരളത്തിലെ തിരുവനന്തപുരം(കാപ്പിൽ മുതൽ പൊഴിയൂർ വരെ) തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിർദേശം.

Kerala Rain Alert On 30 October
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ സാധ്യത. വരും മണിക്കൂറുകളിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 2.30 വരെ കേരളത്തിലെ തിരുവനന്തപുരം(കാപ്പിൽ മുതൽ പൊഴിയൂർ വരെ) തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിർദേശം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇവ അപകടം ഉണ്ടാക്കും.കന്യാകുമാരി ജില്ലയിലെ( നീരോടി മുതൽ ആരോക്യപുരം വരെ ) തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 1.1 മുതൽ 1.3 വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്നും അധികൃതർ നൽകുന്ന നിർദേശ പ്രകാരം മാറി താമസിക്കണം. INCOIS മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ അത് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. വീട്ടിലെ കുട്ടികളും ഇത്തരത്തിൽ ബീച്ചിലും മറ്റും പോകുന്നില്ലെന്ന് ഉറപ്പു വരുത്തുക.ശക്തമായ കാറ്റ് വീശുന്ന സമയത്തും ജാഗ്രത പുലർത്തേണ്ടതാണ്. വീടിന്റെ സമീപത്തായി അപകട നിലയിൽ നിൽക്കുന്ന മരങ്ങളും മറ്റും മുറിച്ചു മാറ്റേണ്ടതാണ്. ഇല്ലെങ്കിൽ ശക്തമായ കാറ്റ് അപകടം സൃഷ്ടിക്കും.