AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: തോരാതെ പേമാരി! മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തുലാവർഷം കനക്കുന്നു

Kerala Thulavarsham Latest Update: പുതുക്കിയ മുന്നറിയിപ്പ് പ്രകാരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ചക്രവാതചുഴി സ്ഥിതിചെയ്യുന്നതാണ് സംസ്ഥാനത്ത് മഴ ശക്തമാകാനുള്ള പ്രധാന കാരണം.

Kerala Rain Alert: തോരാതെ പേമാരി! മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തുലാവർഷം കനക്കുന്നു
Rain AlertImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 18 Oct 2025 14:09 PM

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. കേരളത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴയാണ് കഴിഞ്ഞ രണ്ട് ദിവസമായി ലഭിക്കുന്നത്. ഇതിൻ്റെ ഭാ​ഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ 22 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. തെക്ക് കിഴക്കൻ അറബിക്കടലിനും, അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതാണ് സംസ്ഥാനത്ത് മഴ ശക്തമാകാനുള്ള പ്രധാന കാരണം.

കേരള-കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി ചക്രവാതചുഴി ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതേ തുടർന്ന് കേരളത്തിൽ അടുത്ത ഏഴ് ദിവസത്തേക്ക് ശക്തമായ മഴ തുടരും. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

Also Read: 2018ലെ പ്രളയത്തില്‍ വെള്ളം കയറാതിരുന്ന സ്ഥലങ്ങള്‍ പോലും മുങ്ങി; ഇടുക്കിയിലെ കാഴ്ചകള്‍ നെഞ്ചുലയ്ക്കുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടുക്കി-തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. നെടുങ്കണ്ടം, തൂക്കുപാലം, കമ്പംമേട് തുടങ്ങിയ പ്രദേശങ്ങളിൽ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാൽ, കല്ലാർ അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി.

വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് ഇപ്രകാരം

ഓറഞ്ച് അലർട്ട്

18 ഇന്ന്: പത്തനംതിട്ട, കോട്ടയം, ഇടുക്കി

19 ഞായർ: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

യെല്ലോ അലർട്ട്

18 ഇന്ന്: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

19 ഞായർ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്

20 തിങ്കൾ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

21 ചൊവ്വ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ

22 ബുധൻ: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്