Kerala Rain Alert: മഴ വരുന്നുണ്ടേ! എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്നത്തെ കാലാവസ്ഥ പ്രവചനം
Kerala Rain Alert Today: ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച്, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നൽ മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് (Kerala Rain Alert) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മഴ സാധ്യതയെ തുടന്ന് ഇന്ന് കൂടുതൽ ജില്ലകളിലേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും ബാക്കി ജില്ലകളിൽ ഗ്രീൻ അലർട്ടുമാണ് നിലനിൽക്കുന്നത്. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച്, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വരും മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ആഞ്ചാ തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. ഇടിമിന്നൽ മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
ALSO READ: വൈകിട്ട് മഴ കനക്കും! നാല് ജില്ലകളിൽ യെല്ലോ അലർട്ട്; വരും ദിവസങ്ങളിൽ മഴയോ ചൂടോ
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്
യെല്ലോ അലർട്ട്
1. രണ്ടാം തീയതി (ഇന്ന്): ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റ് ജില്ലകളിൽ എല്ലാം ഗ്രീൻ അലർട്ട്.
2. മൂന്നാം തീയതി (ഞായർ): കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റ് ജില്ലകളിൽ എല്ലാം ഗ്രീൻ അലർട്ട്.
3. നാലാം തീയതി (തിങ്കൾ): ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റ് ജില്ലകളിൽ എല്ലാം ഗ്രീൻ അലർട്ട്.
സംസ്ഥാനത്ത് ചൂട് കുറയുമോ?
പൊതുവെ സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉയർന്ന ചൂട് മൂലം സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ലഭിക്കുന്ന വേനൽമഴയെ തുടർന്ന് അസഹനീയമായ ചൂടിന് അല്പം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തിൻ്റെ മിക്ക ഭാഗങ്ങളിലും ശക്തമായ വേനൽമഴയാണ് ലഭിക്കുന്നത്. ഈ സാഹചര്യം തുടർന്നാൽ വരും ദിവസങ്ങളിലും ചൂട് കുറയാനുള്ള സാധ്യതയാണ് കാണുന്നത്. എന്നാൽ പൂർണമായും വേനൽചൂട് കുറഞ്ഞെന്ന് സ്ഥിരീകരീക്കാനാകില്ല. നിലവിൽ ഏപ്രിലിൽ ലഭിക്കേണ്ട വേനൽ മഴയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊതുവെ ഏപ്രിലിൻ്റെ തുടക്കത്തിൽ മഴ വളരെ കുറവായിരുന്നു. അവസാന ആഴ്ച്ചയോടെയാണ് വേനൽമഴ ശക്തമായി ലഭിക്കാൻ തുടങ്ങിയത്.
വേനൽ കടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
- പകൽ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
- ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
- അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
- കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
- ചൂട് കൂടുന്ന സാഹചര്യത്തിൽ അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
- പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
English Summary:
The India Meteorological Department (IMD) has issued Yellow Alert for eight districts in Kerala today, May 2, 2026. Alappuzha, Kottayam, Idukki, Ernakulam, Thrissur, Kozhikode, Wayanad, and Kannur Districts Have Chance of slight summer rain today. Also issued warning on Thunder And lightning.