Kerala rain alert: നാളെ മുതൽ മഴ പിൻവാങ്ങുമോ? ഒരു ജില്ലയിലും മുന്നറിയിപ്പില്ല, നേരിയ മഴ പെയ്യാൻ സാധ്യത
Kerala rain alerts latest update for tomorrow: നാളെ മുതൽ സംസ്ഥാനത്ത് മഴയുടെ അളവ് ഗണ്യമായി കുറയും എന്നാണ് വിവരം. നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല എന്നതും ശ്രദ്ധേയം. കുറച്ചു ദിവസങ്ങൾക്ക് ശേഷം ആണ് ഇങ്ങനെ ഒരു ദിവസം വരുന്നത്.

Rain Alert
തിരുവനന്തപുരം: കേരളത്തിൽ കുറച്ചു ദിവസങ്ങളായി കനത്ത മഴയാണ് പെയ്യുന്നത്. എന്നാൽ ഇപ്പോൾ വന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ മഴ കുറയുന്നതായി സൂചന. സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ് രംഗത്ത്. നേരത്തെ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു.
പുതുക്കിയ അറിയിപ്പ് അനുസരിച്ച് ഇന്ന് ഒരു ജില്ലയിലും ഓറഞ്ച് അലർട്ട് ഇല്ല. ഈ മൂന്ന് ജില്ലകളിലെയും മുന്നറിയിപ്പ് യെല്ലോ അലർട്ട് ആയി മാറ്റിയിട്ടുണ്ട്. കൂടാതെ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
Also read – ‘പാട്ടുകൾ കേട്ടാണ് സമീപിച്ചത്, ആദ്യം കണ്ടപ്പോൾ തന്നെ പീഡിപ്പിച്ചു’; വേടനെതിരെയുള്ള പരാതി ഡിജിപിക്ക് കൈമാറി
ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ സംസ്ഥാനത്ത് മഴയുടെ അളവ് ഗണ്യമായി കുറയും എന്നാണ് വിവരം. നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല എന്നതും ശ്രദ്ധേയം. കുറച്ചു ദിവസങ്ങൾക്ക് ശേഷം ആണ് ഇങ്ങനെ ഒരു ദിവസം വരുന്നത്.
വിവിധ ജില്ലകളിൽ നേരിയ മഴ മാത്രമാണ് നാളെ ഉണ്ടാകാൻ സാധ്യത എന്നാണ് പ്രവചനം. അറബിക്കടലിൽ തെക്കൻ കൊങ്കൺ മുതൽ വടക്കൻ കേരളതീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ ലഭിക്കുന്നത്. ഇന്ന് 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.