Kerala Rain Forecast: മഞ്ഞുകാലത്തും മഴ തന്നെ; സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്, വരും ദിവസങ്ങളിലും മുന്നറിയിപ്പ്

Heavy Rain Continues in Kerala: IMD Issues Yellow Alert for 5 Districts Today: നവംബർ 3 ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച ദിനാന്തരീക്ഷ മുന്നറിയിപ്പിൽ അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു

Kerala Rain Forecast: മഞ്ഞുകാലത്തും മഴ തന്നെ; സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്, വരും ദിവസങ്ങളിലും മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

Published: 

03 Nov 2026 | 02:10 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തന്നെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ വടക്കൻ ജില്ലകളിലാണ് ഇന്ന് പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നവംബർ 3 ഉച്ചയ്ക്ക് 1 മണിക്ക് പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

നവംബർ 3 ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച ദിനാന്തരീക്ഷ മുന്നറിയിപ്പിൽ അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ നവംബർ 06 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രത്യേക മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും എന്നതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യെല്ലോ അലേർട്ട്

04/11/2026: കോട്ടയം, ഇടുക്കി, വയനാട്

05/11/2026: പത്തനംതിട്ട

06/11/2026: ഇടുക്കി, എറണാകുളം

07/11/2026: പത്തനംതിട്ട, കോട്ടയം

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘മുറസു’ ചുഴലിക്കാറ്റിൻ്റെ സ്വാധീനം മൂലം ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ നവംബർ 4 വരെ ബംഗാൾ ഉൾക്കടലിൽ യാതൊരു കാരണവശാലും മൽസ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മൽസ്യത്തൊഴിലാളികൾ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ വടക്കൻ ജില്ലകളിലാണ് കൂടിതലായും മഴ ലഭിച്ചത് എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മാപ്പിൽ നിന്നും വ്യക്തമാകുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശുർ, പാലക്കാട് എന്നീ ജില്ലകളിലും നേരിയ മഴ ലഭിച്ചിട്ടുണ്ട്.

English Summary

The IMD has issued a yellow alert for five northern Kerala districts today. Heavy rain and thunderstorms are expected to continue until November 7.

Loading...
Unable to load recommendations.
Follow Us
എണ്ണയിൽ വറുക്കേണ്ട, തവയിൽ മൊരിച്ച ബ്രെഡ് റോൾ തയാറാക്കാം
തണുപ്പുകാലത്ത് എങ്ങനെ ആസ്മ നിയന്ത്രിക്കാം?
തണുപ്പ് കാലം ദാ എത്തി! പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്ന ഭക്ഷണം
തലവേദന വരുമ്പോൾ ചായ കുടിക്കുന്നവരാണോ നിങ്ങൾ?
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം