AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain alert: കളമൊഴിയാതെ പെരുമഴ, നാളെ 6 ജില്ലകളിൽ യെല്ലോ അലർട്ട്

IMD announces heavy rain across Kerala: വരും ദിവസങ്ങളിലും വടക്കൻ ജില്ലകളിലാണ് പ്രധാനമായും മഴ മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Kerala Rain alert: കളമൊഴിയാതെ പെരുമഴ, നാളെ 6 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain AlertImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 25 Oct 2025 14:03 PM

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും തീരദേശത്തും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി.

 

മഴ സാധ്യത

 

ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും വടക്കൻ ജില്ലകളിലാണ് പ്രധാനമായും മഴ മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഒക്ടോബർ 27-ന് മഴയുടെ വ്യാപ്തി വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ഒൻപത് ജില്ലകളിൽ മഞ്ഞ അലർട്ട് നിലനിൽക്കുന്നു.

 

Also read – ശ്രദ്ധിക്കൂ… അതിശക്തമായ മഴയും ഇടിമിന്നലും! വിവിധ ജില്ലകളിൽ ‌മുന്നറിയിപ്പ്

 

ഒക്ടോബർ 28-ന് തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ജില്ലകളിലേക്ക് മഴ വ്യാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അന്നേ ദിവസം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ശക്തമായ മഴ എന്നാൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ്. ഈ സാഹചര്യത്തിൽ പലയിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

 

പൊതുജനങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ

 

  • തുടർച്ചയായ മഴ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ ജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണം.
  • ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ പകൽ സമയത്ത് തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാൻ തയ്യാറാവണം.
  • ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം.
  • മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം.