AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Shri Schools scheme: പിഎംശ്രീ പദ്ധതി ദോഷകരമെങ്കിൽ നടപ്പാക്കാൻ അനുവദിക്കില്ല; ടി പി രാമകൃഷ്ണൻ

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ തർക്കങ്ങൾ ഇല്ലെന്നും പിഎം ശ്രീ പദ്ധതിയിൽ സിപിഐ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. ഇതിനെ എൽഡിഎഫിലെ ഭിന്നതയായി കണക്കാക്കേണ്ട സാഹചര്യം ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

PM Shri Schools scheme: പിഎംശ്രീ പദ്ധതി ദോഷകരമെങ്കിൽ നടപ്പാക്കാൻ അനുവദിക്കില്ല; ടി പി രാമകൃഷ്ണൻ
T P RamakrishnanImage Credit source: Social Media
Ashli C
Ashli C | Published: 25 Oct 2025 | 02:17 PM

തിരുവനന്തപുരം: കേരളത്തിന് ദോഷകരമാണെങ്കിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അടുത്ത എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണും എന്നും ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ തർക്കങ്ങൾ ഇല്ലെന്നും പിഎം ശ്രീ പദ്ധതിയിൽ സിപിഐ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. ഇതിനെ എൽഡിഎഫിലെ ഭിന്നതയായി കണക്കാക്കേണ്ട സാഹചര്യം ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നത്തിൽ ചർച്ച നടത്തി ന്യായമായ നിലപാട് സ്വീകരിക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

ഇതിനിടെ സിപിഐയെ അനുനയിപ്പിക്കാൻ നീക്കവുമായി മന്ത്രി വി ശിവൻകുട്ടി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി മന്ത്രി ജി ആർ അനിലുമായി ചർച്ച നടത്തി. എന്നാൽ ചർച്ചയിൽ വലിയ പുരോഗതി ഉണ്ടായില്ല എന്നാണ് സൂചന. പിഎം ശ്രീയിൽ നിന്നും സർക്കാർ പിന്മാറണമെന്ന് ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ബിനോയ് വിശ്വം.