Kerala Weather Update: നാട്ടിൽ മഴയുണ്ടോ? വരും മണിക്കൂറുകളിൽ കാലാവസ്ഥ മാറും; ഈ ജില്ലക്കാർ കരുതിയിരുന്നോ

Kerala Rain Latest Update Today: നിലവിലെ കാലാവസ്ഥ റിപ്പോർട്ടുകൾ പ്രകാരം, വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉച്ചയ്ക്ക് ശേഷം അന്തരീക്ഷം മേഘാവൃതമാകാനും ഇടിമിന്നലിനും സാധ്യത കാണുന്നുണ്ട്.

Kerala Weather Update: നാട്ടിൽ മഴയുണ്ടോ? വരും മണിക്കൂറുകളിൽ കാലാവസ്ഥ മാറും; ഈ ജില്ലക്കാർ കരുതിയിരുന്നോ

Rain Alert

Published: 

26 Feb 2026 | 02:04 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ സാനിധ്യം നിലവിൽ കുറഞ്ഞുവരികയാണ്. കേരളത്തിലെ തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. കൂടാതെ മലപ്പുറം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ ഇന്ന് ഒരു ജില്ലയിലും പ്രത്യേക അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. വരും മണിക്കൂറുകളിൽ ചില ജില്ലകളിൽ മാത്രം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. ഇടിമിന്നൽലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വൈകുന്നേരങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നവർ മുൻകരുതൽ എടുക്കുക.

ALSO READ: മാനം കറുത്തു, ഇന്ന് മഴ എവിടെയെല്ലാം? കാലാവസ്ഥ ഇങ്ങനെ…..

മഴ കുറയുന്ന സാഹചര്യത്തിൽ ചൂട് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. നിലവിലെ കാലാവസ്ഥ റിപ്പോർട്ടുകൾ പ്രകാരം, വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉച്ചയ്ക്ക് ശേഷം അന്തരീക്ഷം മേഘാവൃതമാകാനും ഇടിമിന്നലിനും സാധ്യത കാണുന്നുണ്ട്. കാർമേഘം കണ്ട് തുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുക.

ചൂട് കനക്കുമോ?

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ദാഹമില്ലെങ്കിലും വെള്ളം ധാരാളമായി കുടിക്കുക. പരമാവധി ശുദ്ധജലവും തിളപ്പിച്ച് ആറിച്ച വെള്ളവും കുടിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതും നല്ലതാണ്. ആഹാരത്തോടൊപ്പം പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം, ഇളനീര് തുടങ്ങിയവയുടെ ഉപയോഗം വർദ്ധിപ്പിക്കുക. ചൂടുള്ള സമയത്ത് കഴിവതും വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഭക്ഷണം ശീലമാക്കുക.

Follow Us
ഉറങ്ങുന്നതിന് എത്ര മണിക്കൂർ മുമ്പ് ഫോൺ മാറ്റി വയ്ക്കണം?
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി