Kerala Rain Alert: വീണ്ടും ചക്രവാതചുഴി! സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് ഈ ജില്ലകളിൽ മുന്നറിയിപ്പ്

Kerala Rain Alert Today: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. അതിനാൽ വരും മണിക്കൂറിൽ മഴ വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Kerala Rain Alert: വീണ്ടും ചക്രവാതചുഴി! സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് ഈ ജില്ലകളിൽ മുന്നറിയിപ്പ്

Rain Alert

Published: 

13 Aug 2025 | 07:11 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇന്ന് ഇത് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. അതിനാൽ വരും മണിക്കൂറിൽ മഴ വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അടുത്ത ഏഴ് ദിവസം നേരിയ/ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഓഗസ്റ്റ് 13 , 17 ,18 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, 13ന് (ഇന്ന്) ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലിനോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പിൽ പറയുന്നുത്.

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലനിൽക്കുന്നത്. അതേസമയം കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ ഇന്ന് മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലേക്കേണ്ടതുണ്ട്.

Follow Us
മഴക്കാലത്ത് കൊതുകുകളെ എങ്ങനെ തുരത്താം?
മഴക്കാലത്തെ പച്ചക്കറിക്കൃഷിക്കുമുണ്ട് ചില പൊടിക്കൈകൾ
മീനില്ലാതെ മീൻ കറി വയ്ക്കാം, റെസിപ്പി ഇതാ..
നെല്ലിക്ക ദിവസവും കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം