Kerala rain alert: മഴ വീണ്ടും വരവായി, ചൊവ്വാഴ്ച മുതല്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

Kerala Rains Alert Update: ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് ഈ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala rain alert: മഴ വീണ്ടും വരവായി, ചൊവ്വാഴ്ച മുതല്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

Updated On: 

07 Jun 2025 16:23 PM

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതൽ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ പെയ്യുമെന്ന അറിയിപ്പുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് ഈ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നു പറയുന്നത്. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് ഇപ്പോഴുള്ള അറിയിപ്പ്.

Also read – ദിയ വധഭീഷണി വരെ മുഴക്കി, ജാതി പറഞ്ഞും മറ്റും അധിക്ഷേപിച്ചു – പരാതിക്കാരായ ജിവനക്കാർ

അതേസമയം, കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ ഇടയ്ക്കിടെ മണിക്കൂറിൽ 30-40 കി.മീറ്റർ വേഗതയിൽ ശക്തമായ ഉപരിതല കാറ്റുകൾ വീശാൻ സാധ്യതയുണ്ട്. കനത്ത മഴ കാഴ്ച കുറയാനും, ഗതാഗതക്കുരുക്കിനും, വെള്ളക്കെട്ടിനും, ദുർബല പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.

അടുത്ത ഒന്നോ രണ്ടോ ദിവസങ്ങളിൽ മഴയുടെ തീവ്രത കുറയാൻ സാധ്യതയുണ്ടെങ്കിലും, ജൂൺ 10 മുതൽ കാലവർഷം ഗണ്യമായി ശക്തിപ്രാപിക്കാനാണ് സാധ്യത. ഇത് കേരളത്തിലുടനീളം വ്യാപകവും ശക്തവുമായ മഴയ്ക്ക് കാരണമാകും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്