AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ration Updates : 2 ദിവസം റേഷൻ കട അ‌വധി; ഓഗസ്റ്റിലെ റേഷൻ വിതരണം തിങ്കളാഴ്ച മുതൽ

Ration Shop Holiday Updates : നാളെ മുതൽ പുതിയ മാസം തുടങ്ങുകയാണല്ലോ, എന്നാൽ റേഷനങ്ങ് വാങ്ങിക്കളയാം എന്ന് വിചാരിച്ച് സഞ്ചിയുമായി ഇങ്ങേണ്ട. ഓ​ഗസ്റ്റ് മാസത്തിലെ റേഷൻ വാങ്ങാൻ രണ്ട് ദിവസം കാത്തിരിക്കണം. നാളെയും ( ഓ​ഗസ്റ്റ് 1 ) മറ്റന്നാളും ( ഓ​ഗസ്റ്റ് 2 ) സംസ്ഥാനത്ത് റേഷൻ കടകൾ അവധിയായിരിക്കും. ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം തിങ്കളാഴ്ച (ഓ​ഗസ്റ്റ് 3) മുതലാണ് ആരംഭിക്കുന്നത്.

Ration Updates : 2 ദിവസം റേഷൻ കട അ‌വധി; ഓഗസ്റ്റിലെ റേഷൻ വിതരണം തിങ്കളാഴ്ച മുതൽ
Kerala Ration UpdatesImage Credit source: Facebook / Department of Civil Supplies & Consumer Affairs, Kerala
Amal KV
Amal KV | Updated On: 31 Jul 2026 | 06:57 PM

തിരുവനന്തപുരം : നാളെ മുതൽ പുതിയ മാസം തുടങ്ങുകയാണല്ലോ, എന്നാൽ റേഷനങ്ങ് വാങ്ങിക്കളയാം എന്ന് വിചാരിച്ച് സഞ്ചിയുമായി ഇങ്ങേണ്ട. ഓ​ഗസ്റ്റ് മാസത്തിലെ റേഷൻ വാങ്ങാൻ രണ്ട് ദിവസം കാത്തിരിക്കണം. നാളെയും ( ഓ​ഗസ്റ്റ് 1 ) മറ്റന്നാളും ( ഓ​ഗസ്റ്റ് 2 ) സംസ്ഥാനത്ത് റേഷൻ കടകൾ അവധിയായിരിക്കും. ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം തിങ്കളാഴ്ച (ഓ​ഗസ്റ്റ് 3) മുതലാണ് ആരംഭിക്കുന്നത്. ജൂലൈ- ആഗസ്റ്റ്- സെപ്റ്റംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കും.

ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം ഇങ്ങനെ

അന്ത്യോദയ അന്ന യോജന (AAY) : AAY കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.

മുൻഗണനാ വിഭാഗം (PHH) : PHH കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. (അതാത് കടകളിലെ സ്‌റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കിൽ ലഭിക്കും)

Also Read : പെൻഷൻ മസ്റ്ററിങ് ചെയ്യാൻ പറ്റില്ലേ? അക്ഷയ കേന്ദ്രങ്ങളിൽ നിയന്ത്രണം! കാരണം ഇതാണ്

പൊതു വിഭാഗം സബ്‌സിഡി (NPS) : NPS കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ കിട്ടും. NPS കാർഡിന് സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭ്യമാകും. NPS കാർഡിന് സ്പെഷ്യൽ വിഹിതമായി 3 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്‌റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിൽ വിതരണം ചെയ്യും.

പൊതു വിഭാഗം (NPNS) : NPNS കാർഡിന് 7 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. NPNS കാർഡിന് സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്‌റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലാണ് ലഭിക്കുക.

പൊതു വിഭാഗം സ്ഥാപനം (NPI) : NPI കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിൽ കിട്ടുന്നതാണ്. NPI കാർഡിന് സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക് 8.70 രൂപാ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്‌റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിൽ ലഭിക്കുംകയും ചെയ്യും. ഇതിന് പുറമെ NPS, NPNS, NPI കാർഡുകൾക്ക് അധിക വിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ 10.08.2026 മുതൽ ലഭിക്കുന്നതാണ്.

English Summary

Since a new month begins tomorrow, you might be thinking of heading out with your bag to pick up your rations—but hold off on that. You will need to wait two days to collect the August rations. Ration shops across the state will remain closed tomorrow (August 1) and the day after (August 2). The distribution of rations for August begins on Monday, August 3.

Follow Us