AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Ration Supply: ഇ-പോസ് മെഷീൻ തകരാർ കാരണം റേഷൻ വിതരണം മുടങ്ങരുത്: മനുഷ്യാവകാശ കമ്മീഷൻ

Kerala Ration Distribution Delay: ഇ-പോസ് മെഷീനിന്റെ പ്രവർത്തനം തടസപ്പെടുന്നതിനെതിരെ സമർപ്പിച്ച പരാതിയിലായിരുന്നു കമ്മീഷൻ്റെ ഇടപെടൽ. റേഷൻ ഉപഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷനുമായി ബന്ധപ്പെട്ട് റേഷൻ വിതരണത്തിൽ സാങ്കേതിക തടസങ്ങളുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Kerala Ration Supply: ഇ-പോസ് മെഷീൻ തകരാർ കാരണം റേഷൻ വിതരണം മുടങ്ങരുത്: മനുഷ്യാവകാശ കമ്മീഷൻ
Kerala Ration DistributionImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 07 Oct 2025 07:23 AM

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിലെ ഇ-പോസ് മെഷീനിന്റെ പ്രവർത്തനം തകരാറിലായത് മൂലം റേഷൻ വിതരണം തടസപ്പെടരുതെന്ന് (Kerala Ration Distribution Delay) മനുഷ്യാവകാശ കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉപഭോക്തൃകാര്യ കമ്മീഷണർക്ക് നിർദ്ദേശം നൽകി. ഇ-പോസ് മെഷീനിന്റെ പ്രവർത്തനം തടസപ്പെടുന്നതിനെതിരെ സമർപ്പിച്ച പരാതിയിലായിരുന്നു കമ്മീഷൻ്റെ ഇടപെടൽ.

പൊതുവിതരണ – ഉപഭോക്തൃ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് കമ്മീഷൻ്റെ നിർദ്ദേശം. റേഷൻ ഉപഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷനുമായി ബന്ധപ്പെട്ട് റേഷൻ വിതരണത്തിൽ സാങ്കേതിക തടസങ്ങളുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ സംസ്ഥാനത്തെ ഉപഭോക്താക്കൾക്ക് റേഷൻ വിതരണം സുഗമമാക്കുന്നതിനായി വിതരണം ചെയ്യുന്ന ദിവസങ്ങൾ ദീർഘിപ്പിച്ച് നൽകുകയും ചെയ്തു. നിലവിൽ റേഷൻ വിതരണത്തിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ തുടർ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Also Read: സമയത്തില്‍ മാറ്റം; ഇനി മുതല്‍ റേഷന്‍ കടകള്‍ നേരത്തെ തുറക്കില്ല

എല്ലാ ഇ-പോസ് മെഷീനുകളുടെയും സർവീസ് കൃത്യമായി പൂർത്തിയാക്കി. നിലവിൽ റേഷൻ വിതരണത്തിൽ ഉപയോഗിക്കുന്ന ബി.എസ്.എൻ.എൻ ബാൻഡിൻ്റെ സ്പീഡും വർദ്ധിപ്പിച്ചു. പൊതുവിതരണ വകുപ്പിന്റെ സെർവറിൽ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസാണ് പരാതി നൽകിയത്.

അതേസമയം ഒക്ടോബർ മാസത്തിലെ റേഷൻ വിതരണം നാലാം തീയതി മുതൽ (ശനിയാഴ്ച) ആരംഭിച്ചിരുന്നു. ഒക്ടോബർ – നവംബർ – ഡിസംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ഒരു ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത (NE) വീടുകളിലെ കാർഡുകൾക്ക് ആറ് ലിറ്റർ മണ്ണെണ്ണയും ലഭിക്കുമെന്ന് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.