Kerala School Holiday: നാളെ മൂന്ന് താലൂക്കുകളിൽ സ്കൂൾ അവധി; ദേശീയപാതയിൽ ഗതാഗതനിയന്ത്രണം
Ochira Festival: School holiday in three taluks tomorrow: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28ാം ഓണം ഉത്സവവുമായി ബന്ധപ്പെട്ട് മൂന്ന് താലൂക്കുകളിൽ നാളെ പ്രാദേശിക അവധി അനുവദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകമാണ്. കൂടാതെ കാളകെട്ട് ഉത്സവത്തോട് അനുബന്ധിച്ച് ദേശീയപാത 66ൽ ബുധനാഴ്ച രാവിലെ 6 മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

Ochira Festival School Holiday In Three Taluks Tomorrow
കൊല്ലം: ഓച്ചിറ ഉത്സവത്തിന്റെ ഭാഗമായി മൂന്ന് താലൂക്കുകളിൽ നാളെ (സെപ്റ്റംബർ 23-ന്) പ്രാദേശിക അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28ാം ഓണം ഉത്സവവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകൾക്കാണ് നാളെ പ്രാദേശിക അവധി അനുവദിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകമാണ്. കൂടാതെ കാളകെട്ട് ഉത്സവത്തോട് അനുബന്ധിച്ച് ദേശീയപാത 66ൽ ബുധനാഴ്ച രാവിലെ 6 മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓച്ചിറ ഉത്സരത്തിന്റെ ഭാഗമായി നടക്കുന്ന കെട്ടുകാഴ്ചയും എഴുന്നള്ളിപ്പും തടസ്സമില്ലാതെ നടത്തുന്നതിനായി കൃഷ്ണപുരത്തെ 19 ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി യുജി കേബിളുകൾ സ്ഥാപിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്.
ദേശീയപാതയിൽ ഗതാഗത നിയന്ത്രണം
ഓച്ചിറ ഉത്സവവുമായി ബന്ധപ്പെട്ട് നാളെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊല്ലം ഭാഗത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജങ്ഷനിൽനിന്നു പടിഞ്ഞാറോട്ടു തിരിഞ്ഞു പണിക്കർ കടവ് പാലം വഴി തീരദേശ റോഡിൽ കൂടി അഴീക്കലിൽ എത്തി, അഴീക്കൽ വലിയ പാലം വഴി കായംകുളം, ആലപ്പുഴ ഭാഗത്തേക്കു പോകണം.
Also Raed: ഓവർ ആക്കേണ്ട! വാഹന മോഡിഫിക്കേഷനിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി
ആലപ്പുഴ ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങളും കെഎസ്ആർടിസി ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങളും കായംകുളം കെഎസ്ആർടിസി ജങ്ഷനിൽ നിന്നും തിരിഞ്ഞ് കെപി റോഡിൽ പ്രവേശിച്ച് ചാരുംമൂട് – ചക്കുവള്ളി – ഭരണിക്കാവ് – ശാസ്താംകോട്ട – കെഎംഎംഎൽ വഴി കൊല്ലം ഭാഗത്തേക്ക് പോകേണ്ടതാണ്.
തിരുവനന്തപുരത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന ലോങ് ചെയ്‌സ്, കണ്ടെയ്‌നർ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ ആശ്രാമം ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ശേഷം ഗതാഗത നിയന്ത്രണം തീരുന്ന മുറയ്ക്ക് യാത്ര തുടരേണ്ടതാണ്. നാളത്തെ ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും, പോലീസ് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അഭ്യർഥിച്ചു.
English Summary
The State Government has declared a local holiday tomorrow (September 23) for three taluks in connection with the Ochira festival. The holiday applies to Karunagappally taluk in Kollam district, and Karthikappally and Mavelikara taluks in Alappuzha district, covering both educational institutions and government offices. Additionally, traffic regulations will be in effect on National Highway 66 starting at 6 AM on Wednesday due to the festival.