AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

MM Mani: പുകഞ്ഞകൊള്ളി പുറത്ത്; രാജേന്ദ്രൻ പോയാൽ സിപിഎമ്മിന് ചുക്കും സംഭവിക്കില്ല; എം എം മണി

MM Mani Reacts about S Rajendran: എംഎം മണി പോയാൽ പോലും പാർട്ടിക്കൊന്നും സംഭവിക്കില്ലെന്ന് അത്രയും വലിയ ബഹുജന അടിത്തറ സിപിഐഎമ്മിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി...

MM Mani: പുകഞ്ഞകൊള്ളി പുറത്ത്; രാജേന്ദ്രൻ പോയാൽ സിപിഎമ്മിന് ചുക്കും സംഭവിക്കില്ല; എം എം മണി
Mm Mani Reacts About S RajendranImage Credit source: Facebook, Tv9 Network
Ashli C
Ashli C | Published: 18 Jan 2026 | 02:58 PM

കൊച്ചി: സിപിഐഎം മുൻ എംഎൽഎ രാജേന്ദ്രൻ ബിജെപി ചേർന്നതിൽ പ്രതികരണവുമായി സിപിഎം എംഎൽഎയും നേതാവുമായ എം എം മണി. എസ് രാജേന്ദ്രൻ പോയാൽ സിപിഐഎമ്മിനെ ഒരു ചുക്കും സംഭവിക്കില്ലെന്നും പുകഞ്ഞ് കൊള്ളി പുറത്താണെന്ന് അദ്ദേഹം പറഞ്ഞു. പിറപ്പു കേടാണ് രാജേന്ദ്രൻ കാണിച്ചത്. സിപിഐഎം നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണെന്നും ഒരു പാർട്ടി അനുഭാവിയെ പോലും കൊണ്ടുപോകാൻ രാജേന്ദ്രൻ സാധിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. എംഎം മണി പോയാൽ പോലും പാർട്ടിക്കൊന്നും സംഭവിക്കില്ലെന്ന് അത്രയും വലിയ ബഹുജന അടിത്തറ സിപിഐഎമ്മിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിന്റെ 15 വർഷം എംഎൽഎ ആയിരുന്ന നേതാവാണ് എസ് രാജേന്ദ്രൻ. ദേവികുളം മുൻ എംഎൽഎ ആയിരുന്നു അദ്ദേഹം. തിരുവനന്തപുരം ജില്ലയിൽ ബിജെപി ആസ്ഥാനത്തെത്തി അധ്യക്ഷനായ രാജീവ് ചന്ദ്രശേഖരൻ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. തനിക്കൊപ്പം മറ്റാരെയും ബിജെപിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ബിജെപി പ്രവേശനത്തിന് ഉപാധികൾ ഒന്നുമില്ലെന്നും രാജേന്ദ്രൻ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പ്രതികരിച്ചു. ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ:ഉപദ്രവിക്കരുത്..! 15 വർഷം സിപിഎം എംഎൽഎ ആയിരുന്ന എസ്.രാജേന്ദ്രന്‍ ബി.ജെ.പിയില്‍

താൻ വിശ്വസിച്ചിരുന്ന പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല ആ പ്രസ്ഥാനത്തിൽ നിന്നും ആരെയും അടർത്തിമാറ്റാൻ സാധിക്കില്ലെന്നും പലതും സഹിച്ചു ഉപദ്രവിക്കരുത് എന്ന് പറഞ്ഞുവെന്നും രാജേന്ദ്രൻ. കൂടാതെ പൂർണ്ണമായി ബിജെപിയിൽ തന്നെ ആയിരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പു പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സിപിഎമ്മിൽ നിന്നും തെറ്റിയതിന് പിന്നാലെ രാജേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായിരുന്ന ഈ രാജ്യത്ത് തോൽപ്പിക്കുവാനായി ശ്രമിച്ചു എന്ന് ആരോപിച്ചാണ് രാജേന്ദ്രനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നത്.