5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala School Holiday: ശനിയാഴ്ച ഇനി സ്കൂളിൽ പോണോ ? പുതിയ ഉത്തരവുകൾ ഇപ്രകാരം

Kerala School Holiday New Rule: തീരുമാനത്തെ ചോദ്യം ചെയ്ത് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ, പ്രൈവറ്റ് സ്‌കൂൾ ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ, കേരള (പിജിടിഎ) എന്നിവർ സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ ഉത്തരവ്.

Kerala School Holiday: ശനിയാഴ്ച ഇനി സ്കൂളിൽ പോണോ ? പുതിയ ഉത്തരവുകൾ ഇപ്രകാരം
Kerala School Holiday | Represental Image
arun-nair
Arun Nair | Published: 02 Aug 2024 11:40 AM

കൊച്ചി: അങ്ങനെ കുട്ടികൾക്ക് ആശ്വാസമായി പുതിയ ഉത്തരവ് എത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ സ്‌കൂളുകൾക്ക് 2024-2025 അധ്യയന വർഷത്തിൽ 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമായി പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സ്‌കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തിദിനമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ, പ്രൈവറ്റ് സ്‌കൂൾ ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ, കേരള (പിജിടിഎ) എന്നിവർ സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ ഉത്തരവ്.

ബന്ധപ്പെട്ടവരുടെ അഭിപ്രായം വേണ്ടവിധം കേൾക്കാതെയാണ് ശനിയാഴ്ചകൾ പ്രവൃത്തിദിനമായി പ്രഖ്യാപിക്കാനുള്ള തീരുമാനമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരമൊരു തീരുമാനം കുട്ടികളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്താൻ വിദ്യാഭ്യാസ വിദഗ്ധരുടെയോ, മനഃശാസ്ത്ര വിദഗ്ധരുടെയോ അഭിപ്രായങ്ങൾ പോലും പരിഗണിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു.

കലണ്ടർ പ്രകാരം പ്രവൃത്തി ദിവസങ്ങളായി പ്രഖ്യാപിക്കുന്ന ശനിയാഴ്ചകളിലും വിധി ബാധകമാക്കുമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി. മാത്രമല്ല വിഷയത്തിൽ വിദഗ്ധ അഭിപ്രായങ്ങൾ പരിഗണിച്ച ശേഷം മാത്രം വിഷയം പുനഃപരിശോധിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു. അക്കാദമിക് കലണ്ടർ പ്രകാരം 25 ശനിയാഴ്‌ചകൾ പ്രവൃത്തിദിനമായി പ്രഖ്യാപിച്ചത് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മാത്രം അധികാര പരിധിയിൽ വരുന്ന കാര്യമല്ലെന്നും നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ സംസ്ഥാന സർക്കാരിന് ഇത്തരമൊരു തീരുമാനം എടുക്കാനാകൂവെന്നും കോടതി പറഞ്ഞു.

 

Latest News