Kerala SSLC Results 2025: എസ്എസ്എൽസി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞു; മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

Kerala SSLC Results: നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർഥിനിയാണ്. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Kerala SSLC Results 2025: എസ്എസ്എൽസി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞു; മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

ആര്യ നന്ദ

Published: 

10 May 2025 02:23 AM

ഹരിപ്പാട്: എസ് എസ് എൽ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിനെ തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് (16) മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.

ആര്യ നന്ദ നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർഥിനിയാണ്. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

എസ്എസ്എൽസി പരീക്ഷാഫലം

2024-25 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു.  99.5 ശതമാനം വിജമാണ് ഇക്കുറിയുള്ളത്. 4,27,021 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 4,24,583 വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 61,449 കുട്ടികളാണ്.

ALSO READ: എസ്എസ്എൽസി ഫലം വന്നു; പ്ലസ് വൺ പ്രവേശനം എപ്പോൾ?

99.87 വിജയ ശതമാനവുമായി കണ്ണൂർ തന്നെയാണ് മുന്നിൽ. വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ലാ തിരുവനന്തപുരമാണ്, 98.59 ശതമാനം. കഴിഞ്ഞ വർഷവും തിരുവനന്തപുരം തന്നെയായായിരുന്നു വിജയ ശതമാനത്തിൽ പുറകിൽ.

കഴിഞ്ഞ ഏതാനും വർഷങ്ങളായി വിജയശതമാനത്തിൽ പുറകിലായിരുന്നത് വയനാട് ജില്ലയായിരുന്നു.  അതേസമയം, കഴിഞ്ഞ വർഷം വിജയശതമാനത്തിൽ മുന്നിൽ കോട്ടയം ജില്ലയായിരുന്നു. 99.92 ശതമാനമായിരുന്നു വിജയം. 2021 മുതൽ 2023 വരെയും കണ്ണൂർ ജില്ലയാണ് ഈ സ്ഥാനം നിലനിർത്തിയിരുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്