AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Hartal: കേരളം സ്തംഭിക്കുമോ? ഹർത്താലും ബന്ദും തമ്മിലുള്ള വ്യത്യാസമറിയാമോ?

Hartal Differs from a Bandh: ഗുജറാത്തി പദമായ ഹർത്താലിൽ നിന്നാണ് ഈ വാക്കുണ്ടായത്. 'ഹർ' എന്നാൽ എല്ലാമെന്നും 'താൽ' എന്നാൽ പൂട്ടെന്നുമാണ് അർത്ഥം. ഇതൊരു സ്വമേധയാ ഉള്ള പ്രതിഷേധമാണ്. കടകമ്പോളങ്ങൾ അടച്ചും വാഹനങ്ങൾ ഓടിക്കാതെയും ജനങ്ങൾ സ്വയം ഒരു പ്രതിഷേധത്തിൽ പങ്കുചേരുന്ന രീതിയാണിത്. ഹിന്ദി പദമായ ബന്ദിന്റെ അർത്ഥം 'അടയ്ക്കുക' എന്നാണ്. ഇതൊരു നിർബന്ധിത പ്രതിഷേധമാണ്.

Kerala Hartal: കേരളം സ്തംഭിക്കുമോ? ഹർത്താലും ബന്ദും തമ്മിലുള്ള വ്യത്യാസമറിയാമോ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Edited By: Jenish Thomas | Updated On: 28 Apr 2026 | 11:41 PM

കൊച്ചി: ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത്-ആദിവാസി സംഘടനകളുടെ ആക്ഷൻ കൗൺസിൽ ഇന്ന് ഹര്‍ത്താല്‍ നടത്തുന്നു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. ഏകദേശം 52 ദളിത് സംഘടനകൾ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഹർത്താലിനോട് സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. കേസന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ ഹർത്താൽ അനാവശ്യമാണെന്നും സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് അറിയിച്ചു.

എല്ലാ കടകളും സാധാരണ പോലെ തുറന്നു പ്രവർത്തിക്കും. കണ്ണൂരിൽ സ്വകാര്യ ബസ് സർവീസുകളും ഹർത്താലിനോട് സഹകരിക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. ഹർത്താൽ കണക്കിലെടുത്ത് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല  നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ആക്ഷൻ കൗൺസിലിന്റെ ആവശ്യങ്ങൾ

നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ പ്രധാനമായും ഉയർത്തുന്ന ആവശ്യങ്ങൾ ഇവയാണ്:

  • രോഹിത് വെമുല നിയമം നടപ്പിലാക്കുക.
  • നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക.
  • അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക.
  • ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസന്വേഷണം നടത്തുക.

Also Read – കേരളത്തിൽ നാളെ ഹർത്താൽ, വാഹനങ്ങൾ തടയും!

ഹർത്താലും ബന്ദും തമ്മിലുള്ള പ്രധാന വ്യത്യാസം

ഗുജറാത്തി പദമായ ഹർത്താലിൽ നിന്നാണ് ഈ വാക്കുണ്ടായത്. ‘ഹർ’ എന്നാൽ എല്ലാമെന്നും ‘താൽ’ എന്നാൽ പൂട്ടെന്നുമാണ് അർത്ഥം. ഇതൊരു സ്വമേധയാ ഉള്ള പ്രതിഷേധമാണ്. കടകമ്പോളങ്ങൾ അടച്ചും വാഹനങ്ങൾ ഓടിക്കാതെയും ജനങ്ങൾ സ്വയം ഒരു പ്രതിഷേധത്തിൽ പങ്കുചേരുന്ന രീതിയാണിത്. ഹിന്ദി പദമായ ബന്ദിന്റെ അർത്ഥം ‘അടയ്ക്കുക’ എന്നാണ്. ഇതൊരു നിർബന്ധിത പ്രതിഷേധമാണ്. എല്ലാം നിർബന്ധപൂർവ്വം അടപ്പിക്കുകയും ജനജീവിതം പൂർണ്ണമായി തടസ്സപ്പെടുത്തുകയും ചെയ്യുന്ന രീതിയാണിത്.

ഹർത്താൽ ഇന്ത്യയിൽ നിരോധിച്ചിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിക്കോ സംഘടനയ്ക്കോ പ്രതിഷേധിക്കാൻ ഹർത്താൽ ആഹ്വാനം ചെയ്യാൻ അവകാശമുണ്ട്. എന്നാൽ ആരെയും നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ പാടില്ല. ഇന്ത്യയിൽ ബന്ദ് നിയമവിരുദ്ധമാണ്. 1997-ൽ കേരള ഹൈക്കോടതിയാണ് ആദ്യമായി ബന്ദ് നിരോധിച്ചത്. പിന്നീട് സുപ്രീം കോടതിയും ഇത് ശരിവെച്ചു. ഒരു പൗരന്റെ മൗലികാവകാശങ്ങളെയും സഞ്ചാരസ്വാതന്ത്ര്യത്തെയും തടയുന്നതിനാൽ ബന്ദ് നടത്തുന്നത് ശിക്ഷാർഹമാണ്.

ഹർത്താലിൽ ആളുകൾക്ക് വേണമെങ്കിൽ കടകൾ തുറക്കാം, യാത്ര ചെയ്യാം. ആരെയും ശാരീരികമായി തടയാൻ നിയമം അനുവദിക്കുന്നില്ല (പ്രായോഗികമായി പലപ്പോഴും തടയാറുണ്ടെങ്കിലും). എന്നാൽ അടിയന്തര സേവനങ്ങളെ (ആശുപത്രി, പാൽ, പത്രം) സാധാരണയായി ഒഴിവാക്കാറുണ്ട്. ബന്ദ് നടത്തുമ്പോൾ പൊതുഗതാഗതം, കടകൾ, ഓഫീസുകൾ എന്നിവ നിർബന്ധമായി അടപ്പിക്കുന്നു. ഇത് ലംഘിക്കുന്നവർക്കെതിരെ അക്രമം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

English Summary

52 Aadivasi Dalit Organisation Called Hartal Today April 28th in Kerala. In Connection with Kannur BDS Student Nithin Raj Death. From Morning 6 Am to Evening 6PM Hartal will conduct.

Follow Us