Thrissur Election Result: തൃശൂരിൽ തിടമ്പോറ്റി യുഡിഎഫ്… പത്മജയ്ക്ക് തിരിച്ചടി; പൂരം നഗരിയിൽ ത്രിവർണ തരം​ഗം

Thrissur Assembly Election Result 2026: എൽഡിഎഫും യുഡിഎഫും പലവട്ടം മാറിമാറി ഭരിച്ച മണ്ഡലമായ തൃശൂരിൽ ഇപ്പോൾ എൻഡിഎയുടെ സ്വാധീനം ഒട്ടും ചെറുതല്ല. കഴിഞ്ഞ രണ്ട് തവണ കോൺഗ്രസിന് വേണ്ടി കളത്തിലിറങ്ങിയ പത്മജ വേണുഗോപാൽ ഇത്തവണ ബിജെപിയുടെ കരുത്തിലാണ് മത്സര രം​ഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുന്ന രാജൻ പല്ലൻ തൃശ്ശൂർ കോർപ്പറേഷൻ മുൻ മേയറാണ്. സിപിഐക്ക് വേണ്ടിയാകട്ടെ കാവ്യ ഭം​ഗിയിൽ ആലങ്കോട് ലീലാകൃഷ്‍ണനാണ് കളത്തിലിറങ്ങുന്നത്.

Thrissur Election Result: തൃശൂരിൽ തിടമ്പോറ്റി യുഡിഎഫ്... പത്മജയ്ക്ക് തിരിച്ചടി; പൂരം നഗരിയിൽ ത്രിവർണ തരം​ഗം

ആലങ്കോട് ലീലാകൃഷ്‍ണൻ, രാജൻ പല്ലൻ, പത്മജ വേണുഗോപാൽ

Updated On: 

04 May 2026 | 12:43 PM

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ പോരാട്ടം ഇത്തവണ അക്ഷരാർത്ഥത്തിൽ ആർക്കും പ്രവചിക്കാൻ സാധ്യമല്ലാതിരുന്ന തരത്തിലാണ് മുന്നോട്ട് പോയത്. തൃശൂർ നഗരസഭയിലെ ഒന്ന് മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ, 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്നതാണ് തൃശൂർ നിയമസഭാ മണ്ഡലം. എൽഡിഎഫും യുഡിഎഫും പലവട്ടം മാറിമാറി ഭരിച്ച മണ്ഡലമായ തൃശൂരിൽ ഇപ്പോൾ യുഡിഎഫിൻ്റെ കരങ്ങളിൽ സുരക്ഷിതമായിരിക്കുകയാണ്. 60138 വോട്ടകളോടെ വിജയക്കൊടി പാറിക്കുകയയാണ് യുഡിഎഫിന്റെ രാജൻ പല്ലൻ. 26940 വോട്ടുകളുടെ ലീഡാണ് യുഡിഎഫിനുള്ളത്.

തൃശ്ശൂർ കോർപ്പറേഷൻ മുൻ മേയർ കൂടിയാണ് രാജൻ പല്ലൻ. അതേസമയം, കഴിഞ്ഞ രണ്ട് തവണ കോൺഗ്രസിന് വേണ്ടി കളത്തിലിറങ്ങിയ പത്മജ വേണുഗോപാൽ ഇത്തവണ ബിജെപിയുടെ കരുത്തിലാണ് മത്സരത്തിന് ഇറങ്ങിയത്. 28570 വോട്ടുകളോട് കൂടി വൻ തിരിച്ചടിയാണ് പത്മജ തോൽവി സമ്മതിച്ചിരിക്കുന്നത്. സിപിഐക്ക് വേണ്ടി രം​ഗത്തിറങ്ങിയ ആലങ്കോട് ലീലാകൃഷ്‍ണൻ 33198 വോട്ടുകളോടെ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്.

എൻഡിഎ ആദ്യമായി ലോക്സഭയിലേക്കുള്ള അക്കൗണ്ട് തുറന്നത് തൃശൂരിൽ നിന്നാണ്. സെലിബ്രിറ്റി സ്റ്റാറ്റസുള്ള സുരേഷ് ഗോപിയാണ് തൃശൂരിൽ നിന്നുള്ള ലോക്സഭാ പ്രതിനിധി. സുരേഷ് ​ഗോപിയുടെ സ്വാധീനം പത്മജയെ തുണയ്ക്കുമോ എന്നത് വരാനിരിക്കുന്ന ഫലത്തിൽ വ്യക്തമായി അറിയാൻ സാധിക്കും. എൽഡിഎഫും യുഡിഎഫും എൻഡിഎയും തൃശ്ശൂർ പിടിച്ചടക്കണമെന്ന ഒറ്റച്ചിന്തയോടെയാണ് ഇത്തവണ മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ ഫലവും പ്രവചനാതീതമാണ്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്താണ് പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് മാറിയത്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഎഡിഎഫും തമ്മിലായിരുന്നു മുൻകാലങ്ങളിൽ‌ പ്രധാന പോരാട്ടമെങ്കിൽ‌ സമീപകാലത്ത് ബിജെപിയും രം​ഗപ്രവേശനം ചെയ്യുകയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുന്ന രാജൻ പല്ലൻ തൃശ്ശൂർ കോർപ്പറേഷൻ മുൻ മേയറായതിനാൽ, മണ്ഡലത്തിൻ്റെ ഏകദേശം ചിത്രം പരിചിതമാണ്.

മണ്ഡലത്തിലെ വോട്ടർമാരുമായുള്ള അടുത്ത ബന്ധവും കൗൺസിലർ എന്ന നിലയിലുള്ള പ്രവർത്തന പരിചയവും അദ്ദേഹത്തിന് തുണയാകാനും സാധ്യതയുണ്ട്. സിപിഐക്ക് വേണ്ടി പൊന്നാനി സ്വദേശിയും കവിയുമായ ആലങ്കോട് ലീലാകൃഷ്‍ണൻ രം​ഗത്തിറങ്ങുമ്പോൾ, തൃശ്ശൂർ ജില്ലക്കാരനല്ല എന്നത് പ്രചാരണത്തിൽ എതിർ കക്ഷികൾ വലിയ ആയുധമാക്കി മാറ്റിയിട്ടുണ്ട്. എന്തായാലും ഇത്രയും കാലം കണ്ടതിൽ വച്ച് ഏറ്റവും വലിയ പോരാട്ടമാണ് ശക്തൻ്റെ മണ്ണിൽ അരങ്ങേറുന്നത്.

തൃശൂർ നിയോജക മണ്ഡലം

കഴിഞ്ഞ തവണയും തൃശൂരിൽ നടന്നത് തീപാറുന്ന ത്രികോണ പോരാട്ടമായിരുന്നു. കേവലം 946 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പി ബാലചന്ദ്രൻ മണ്ഡലം പിടിച്ചെടുത്തത്. അതായത് 44,263 വോട്ടുകൾ. യുഡിഎഫിൻ്റെ പത്മജ വേണുഗോപാൽ പരാജയപ്പെട്ടത് 43,317 വോട്ടുകൾ നേടിയാണ്. സെലിബ്രിറ്റി സ്റ്റാറ്റസോടെ രം​ഗത്തിറിങ്ങിയ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി 40,457 വോട്ടുകൾ നേടി തട്ടകത്തിൽ നിന്ന് തിരിച്ചിറങ്ങി. മൂവരും തമ്മിൽ വലിയ വോട്ടുവ്യത്യാസം ഇല്ല എന്നത് ,തൃശൂരിൽ മൂന്ന് മുന്നണികൾക്കും ശക്തമായ വേരോട്ടമുണ്ടെന്നാണ്.

രാഷ്ട്രീയം മാറിമറിഞ്ഞതോടെ കൗതുകകരമായ മത്സരമാണ് ഇത്തവണ തൃശൂരിൽ നടക്കുന്നത്. കഴിഞ്ഞതവണ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന പദ്മജ ഇന്ന് ബിജെപി സ്ഥാനാർഥിയാണ്. അന്ന് പജ്മജ എതിരിട്ട സുരേഷ് ഗോപിയായിരുന്നു ഇത്തവണ പദ്മജയ്ക്കായി വോട്ട് ചോദിച്ചത്. നഗരസഭയുടെ പ്രധാന ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഈ മണ്ഡലം രാഷ്ട്രീയമായി ഏറെ ചർച്ചയാകുന്ന മണ്ഡലങ്ങളിൽ ഒന്നാണ്.

English Summary:

Thrissur Constituency Faces Triangular Battle In This 2026 Assembly Election. BJP Candidate Padmaja Venugopal, CPI Candidate Alankood Leelakrishnan And UDF Candidate Rajan Pallan. Three Of Them Are High Influence In The Region.

Follow Us
ഇത്തിരി സ്ഥലം മതി, മല്ലിയില കാടുപോലെ വളർത്താം
കോഴിക്കോട് നിന്നൊരു KSRTC ഉല്ലാസയാത്ര; ജൂലൈയിലെ ഷെഡ്യൂളിതാ
വണ്ണം കുറയ്ക്കാം! ട്രെൻഡായി റാഗി ബനാന സ്മൂത്തി; തയ്യാറാക്കാം
വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ