AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: കേരളത്തിലേക്ക് വീണ്ടും മഴ; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ കാറ്റ് ശക്തം

Weather Update in Kerala: എല്ലാ ജില്ലകളിലും മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ തന്നെ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Kerala Rain Alert: കേരളത്തിലേക്ക് വീണ്ടും മഴ; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ കാറ്റ് ശക്തം
മഴImage Credit source: PTI
Shiji M K
Shiji M K | Published: 25 Jan 2026 | 06:04 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ കിഴക്കന്‍ കാറ്റ് ശക്തമായതാണ് നിലവില്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത ഉയര്‍ത്തുന്നത്. തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവിധ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ഞായറാഴ്ചയോടെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷത്തില്‍ മാറ്റം വരുമെന്നും റിപ്പോര്‍ട്ടുണ്ട്.

എല്ലാ ജില്ലകളിലും മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ തന്നെ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും എത്തുകയാണെങ്കില്‍ നാശനഷ്ടം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കാനോ കളിക്കാനോ പാടുള്ളതല്ല. ശക്തമായ കാറ്റിലും ഇടിമിന്നലിലും ജനലുകളും വാതിലുകളും അടയ്ക്കുക. ഒരുകാരണവശാലും അവ തുറന്ന് പുറത്തെ സ്ഥിതിഗതികള്‍ പരിശോധിക്കരുത്.

Also Read: Kerala Weather Update: വയനാട് വിറയ്ക്കുന്നു, ഇത് വേനൽ പിടിമുറുക്കുന്നതിന്റെ ആരംഭമോ?

ജനലിനും വാതിലിനും അടുത്ത് നില്‍ക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കും. ഇടിമിന്നലുള്ളപ്പോള്‍ ഗൃഹോപകരണങ്ങളില്‍ നിന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുക. നിലത്തും ഭിത്തിയിലും സ്പര്‍ശിക്കാതിരിക്കാനും പരമാവധി ശ്രദ്ധിക്കുക. ഫോണ്‍ ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

ഇടിമിന്നലുള്ളപ്പോള്‍ കുളിക്കുന്നതും അപകടമാണ്. മഴക്കാറ് കണ്ടുകഴിഞ്ഞാല്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ പോകരുത്. കാറ്റില്‍ മരങ്ങള്‍ മറിഞ്ഞുവീഴാന്‍ സാധ്യതയുള്ളതിനാല്‍ അവയ്ക്ക് താഴെ നില്‍ക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.