AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: മഴ പോയിട്ടില്ല! ഇന്ന് മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ; ഇടിമിന്നലുമുണ്ടാകും, ജാ​ഗ്രത

Kerala Today Rain Alert: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

Kerala Rain Alert: മഴ പോയിട്ടില്ല! ഇന്ന് മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ; ഇടിമിന്നലുമുണ്ടാകും, ജാ​ഗ്രത
Rain AlertImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 03 Dec 2025 05:58 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഇന്ന് വീണ്ടും ശക്തമാകുമെന്ന തരത്തിലാണ് മുന്നറിയിപ്പിൽ പറയുന്നത്. ഏഴ് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

Also Read: ഏത് വൈബ് മൂന്നാര്‍ വൈബ്! തണുപ്പ് മാത്രമല്ല, നല്ല മഴയും വരുന്നു

ഇടിമിന്നൽ മുന്നറിയിപ്പ് ഉള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേകം ജാ​ഗ്രത പാലിക്കണം. ഇടിമിന്നലിൻ്റെ ലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. ശബരിമലയിൽ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മഴ കനത്തത്. ശക്തമായ മഴയത്തും അയ്യനെ കാണാൻ കാത്തുനിന്നത് നിരവധി ഭക്തരാണ്. തണുപ്പിനെയും മഴയെയും അവ​ഗണിച്ചാണ് ശബരിമലയിലേക്ക് ജനകൂട്ടം ഇരമ്പിയെത്തുന്നത്.

ബംഗാൾ ഉൾകടലിനു മുകളിലെ ഡിറ്റ് വാ ചുഴലിക്കാറ്റ് ദുർബലമായിരിക്കുകയാണ്. ഇതോടെ കേരളത്തിന്‌ മുകളിൽ വീണ്ടും കിഴക്കൻ കാറ്റ് അനുകൂലമായതോടെ ഇടി മിന്നലോടെയുള്ള മഴ തിരിച്ചെത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കാനാണ് സാധ്യത. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ദുർബലമായ തുലാവർഷം വരും ദിവസങ്ങളിൽ സജീവമാകുമെന്നാണ് ചില അനൗദ്യോ​ഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.