Kerala Weather Update: ഏത് വൈബ് മൂന്നാര്‍ വൈബ്! തണുപ്പ് മാത്രമല്ല, നല്ല മഴയും വരുന്നു
December 2 and 3 Kerala Rain Alert: ഡിസംബര്‍ അടുത്തത് കൊണ്ടാകാം കേരളത്തില്‍ മഞ്ഞും തണുപ്പും കൂടിയത് എന്നാകും പലരുടെയും ധാരണ, എന്നാല്‍ കാരണം ഡിറ്റ് വാ ചുഴലിക്കാറ്റാണ്. ശ്രീലങ്കന്‍ തീരത്ത് നിന്ന് ഇന്ത്യന്‍ തീരത്തേക്ക് എത്തിയ ഡിറ്റ് വാ ചുഴലിക്കാറ്റാണ് ഈ കാലാവസ്ഥയ്ക്ക് വഴിവെച്ചത്.
തിരുവനന്തപുരം: കേരളത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ഇപ്പോള്‍ മൂന്നാറിലും വയനാട്ടിലും അനുഭവപ്പെടുന്ന കാലാവസ്ഥയാണ്. തണുപ്പെന്ന് പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ തണുപ്പെന്നാണ് മലയാളികള്‍ ചോദിക്കുന്നത്. കാലാവസ്ഥയില്‍ ഗംഭീര മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം, എന്നാല്‍ ഡിസംബറിനെ മുന്നെ കമ്പിളി വസ്ത്രങ്ങള്‍ ധരിച്ച് നടക്കേണ്ടി വരുമെന്ന് ആരും കരുതിയില്ല. മഴ വരുന്നു മഴ വരുന്നു എന്ന് പ്രവചനങ്ങള്‍ ഉണ്ടായെങ്കിലും എത്തിയത് കഠിനമായ മഞ്ഞാണ്.
ഡിസംബര്‍ അടുത്തത് കൊണ്ടാകാം കേരളത്തില്‍ മഞ്ഞും തണുപ്പും കൂടിയത് എന്നാകും പലരുടെയും ധാരണ, എന്നാല്‍ കാരണം ഡിറ്റ് വാ ചുഴലിക്കാറ്റാണ്. ശ്രീലങ്കന്‍ തീരത്ത് നിന്ന് ഇന്ത്യന്‍ തീരത്തേക്ക് എത്തിയ ഡിറ്റ് വാ ചുഴലിക്കാറ്റാണ് ഈ കാലാവസ്ഥയ്ക്ക് വഴിവെച്ചത്. ചുഴലിക്കാറ്റിന്റെ ഭാഗമായെത്തിയ മേഘങ്ങള്‍ കേരളത്തിന് മുകളില്‍ നിലയുറപ്പിച്ചത് ഡിസംബറിലേത് പോലെ മഞ്ഞുപെയ്യാന്‍ കാരണമായി.
ചുഴലിക്കാറ്റ് കേരളത്തെ വലിയോതില്‍ ബാധിച്ചില്ലെങ്കിലും, ഇതിന്റെ ഫലമായി കേരളത്തിലേക്ക് ധാരാളം മേഘങ്ങള്‍ എത്തുന്നു. ഇവ സൂര്യപ്രകാശം ഭൂമിയിലേക്ക് പതിക്കുന്നതിന്റെ അളവ് കുറയ്ക്കുന്നു. അതിനാല്‍ തന്നെ അന്തരീക്ഷത്തിന് ചൂടുപിടിക്കാനാകുന്നില്ല. കേരളത്തിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇടുക്കിയിലും പത്തനംതിട്ടയിലുമാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്.




അതേസമയം, തണുപ്പ് കുറയുന്നതോടെ കേരളം വീണ്ടും മഴയിലേക്ക് കടക്കും. സംസ്ഥാനത്ത് രണ്ട് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും ഇടിന്നലിനും സാധ്യതയുമുണ്ട്.
തെക്കന്‍ ജില്ലകളായ തിരുവനന്തപുരം. കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ ഡിസംബര്‍ മൂന്ന് ബുധന്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലുള്ളവരും തീരദേശ മേഖലകളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.