AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Assembly election Nemom: ഔദ്യോഗിക ചർച്ചകൾ പാർട്ടിയിൽ തുടങ്ങിയില്ല…. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ

Rajeev Chandrasekhar Declares Candidacy : നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകവേ, താൻ മത്സരിക്കുമെന്നും ഏത് മണ്ഡലമാണെന്നും പറയാമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു.

Assembly election Nemom: ഔദ്യോഗിക ചർച്ചകൾ പാർട്ടിയിൽ തുടങ്ങിയില്ല…. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ
രാജീവ് ചന്ദ്രശേഖര്‍ Image Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 02 Dec 2025 20:34 PM

തൃശ്ശൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽനിന്ന് മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. തൃശ്ശൂർ പ്രസ് ക്ലബ്ബിന്റെ ‘വോട്ട് വൈബ്’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം സ്ഥാനാർഥിത്വം വെളിപ്പെടുത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകവേ, താൻ മത്സരിക്കുമെന്നും ഏത് മണ്ഡലമാണെന്നും പറയാമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം നേമം മണ്ഡലത്തിൻ്റെ പേര് പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥാനാർത്ഥി ചർച്ചകൾ പോലും പാർട്ടിയിൽ തുടങ്ങുന്നതിനു മുൻപാണ് സംസ്ഥാന അധ്യക്ഷൻ്റെ ഈ പ്രഖ്യാപനം എന്ന പ്രത്യേകതയുണ്ട്.

 

നേമത്തെ രാഷ്ട്രീയ പശ്ചാത്തലം

 

സംസ്ഥാനത്ത് ബിജെപിക്ക് ആദ്യമായി ഒരു എം.എൽ.എയെ ലഭിച്ചത് നേമം മണ്ഡലത്തിൽ നിന്നായിരുന്നു. 2016-ൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ഒ. രാജഗോപാലാണ് അവിടെ വിജയം നേടിയത്. എന്നാൽ 2021-ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി വി. ശിവൻകുട്ടി (സി.പി.എം.) നേമം തിരിച്ചുപിടിച്ചു.

അതേസമയം, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശശി തരൂർ എം.പി.ക്കെതിരെ മത്സരിച്ച രാജീവ് ചന്ദ്രശേഖർ നേമം നിയമസഭാ മണ്ഡലം പരിധിയിൽ ലീഡ് നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്. ശശി തരൂർ എം.പി. ബിജെപിയിലേക്ക് വരുമോ എന്ന ചോദ്യത്തിന്, “തനിക്ക് അങ്ങനെയൊരു പ്രതീക്ഷയില്ല” എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ മറുപടി.