AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tourist Bus Accident: വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്ക്

Pala School Students Accident: വളവുതിരിഞ്ഞ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് വിവരം. പരിക്കേറ്റ അധ്യാപകരെയും വിദ്യാര്‍ഥികളെയും പാല സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടൈക്കനാലില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് സൂചന.

Tourist Bus Accident: വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്ക്
പ്രതീകാത്മക ചിത്രംImage Credit source: TV9 Network
shiji-mk
Shiji M K | Published: 03 Dec 2025 06:06 AM

കോട്ടയം: വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്‍മെന്റ് എച്ച്എസ്എസ് സ്‌കൂളില്‍ നിന്നുള്ള സംഘമാണ് അപകടത്തില്‍പെട്ടത്. കോട്ടയം പാല തൊടുപുഴ റോഡില്‍ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിലാണ് അപകടമുണ്ടായത്. മൂന്ന് ബസുകളിലായാണ് വിദ്യാര്‍ഥികള്‍ യാത്ര പോയത്. 45 കുട്ടികള്‍ യാത്ര ചെയ്തിരുന്ന ഒരു ബസ് മറിയുകയായിരുന്നു.

വളവുതിരിഞ്ഞ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് വിവരം. പരിക്കേറ്റ അധ്യാപകരെയും വിദ്യാര്‍ഥികളെയും പാല സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടൈക്കനാലില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് സൂചന.

ബസ്സിനിടയിലേക്ക് ബൈക്ക് ഇടിച്ചുകയറി സുഹൃത്തുക്കള്‍ക്ക് അന്ത്യം

ഹരിപ്പാട്: ആലപ്പുഴ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികരായ സുഹൃത്തുക്കള്‍ മരിച്ചു. ഹരിപ്പാട് താമല്ലാക്കല്‍ സ്വദേശികളായ പി ഗോകുല്‍, എസ് ശ്രീനാഥ് എന്നിവരാണ് മരിച്ചത്.

Also Read: Forest Officials Missing: ബോണക്കാട് കാണാതായ ഉദ്യോ​ഗസ്ഥരെ കണ്ടെത്തി

ഹരിപ്പാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് വടക്കുഭാഗത്തായാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച ബൈക്ക് ബസ്സിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മറ്റേയാള്‍ താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.