Kerala Rains Disrupt Train Services: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ട്രെയിനുകൾ വൈകിയോടുന്നു
Kerala Rains Disrupt Train Services: മംഗലാപുരം സെൻഡ്രലിൽ നിന്ന് പുറപ്പെടുന്ന മംഗലാപുരം- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയോടുന്നു. 6: 25ന് പുറപ്പെടേണ്ട ട്രെയിന്‍ 7: 57 നാണ് പുറപ്പെട്ടത്.
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ട്രെയിനുകള്‍ വൈകിയോടുന്നു. രാവിലെ 9:15ന് തിരുവനന്തപുരത്ത് എത്തേണ്ട മൈസൂര്‍- തിരുവനന്തപുരം ട്രെയിൻ ഒന്നര മണിക്കൂർ വൈകിയാണ് ഓടുന്നത്. കചെഗുഡയിൽ നിന്ന് മുരുഡേശ്വര്‍ വരെ പോകുന്ന . കചെഗുഡ മുരുഡേശ്വര്‍ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഒരു മണിക്കൂർ വൈകിയും ബംഗളൂരു- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ ഒന്നര മണിക്കൂര്‍, ഗോരഖ്പൂര്‍- തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസ് നാലരമണിക്കൂര്‍, ഗുരുവായൂര്‍- ചെന്നൈ എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകിയുമാണ് ഓടുന്നത്.
അതേസമയം മംഗലാപുരം സെൻഡ്രലിൽ നിന്ന് പുറപ്പെടുന്ന മംഗലാപുരം- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയോടുന്നു. 6: 25ന് പുറപ്പെടേണ്ട ട്രെയിന്‍ 7: 57 നാണ് പുറപ്പെട്ടത്. മംഗലാപുരം– തിരുവനന്തപുരെ വരെ പോകുന്ന പരശുറാം എക്സ്പ്രസ് 20 മിനിറ്റ് വൈകിയാണ് സര്‍വീസ് നടത്തുന്നത്. മംഗലാപുരം– നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് അര മണിക്കൂർ വൈകിയോടുന്നു.
Also Read:കനത്ത മഴ തുടരുന്നു; 27 മരണം, കെഎസ്ഇബിക്ക് 138.87 കോടി നഷ്ടം
അതേസമയം കനത്ത മഴയിൽ സംസ്ഥാനത്ത് വ്യപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. മഴക്കെടുതിയില്‍ ഇന്നലെ മാത്രം എട്ടുപേരാണ് മരിച്ചത്. നാലുപേരെ കാണാതായി. ഒരാഴ്ചക്കിടെ വിവിധ ഇടങ്ങളിലായി 27 പേരാണ് മരിച്ചത്. അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇത് പ്രകാരം എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.