Kerala Voters List: രണ്ടാം ശനിയും ഞായറും വോട്ടർ പട്ടിക പുതുക്കുന്നതിനെ ബാധിക്കുമോ?; കൂടുതൽ അറിയാം
Kerala Voters List Update: പുതുതായി പേര് ചേർക്കൽ, പട്ടികയിലെ വിലാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തിരുത്തൽ വരുത്തുക, ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്കാ പോളിംഗ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുക, പേര് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി അപേക്ഷകൾ സമർപ്പിക്കാം. ജൂലൈ 23 നാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.

Kerala Voters List
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനായി (Kerala Voters List Update) തദ്ദേശസ്ഥാപനങ്ങൾ ഇന്നും നാളെയും തുറന്നു പ്രവർത്തിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരമാണ് രണ്ടാം ശനി, ഞായർ എന്നീ അവധി ദിവസങ്ങളിലും തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഓഗസ്റ്റ് 12 ചൊവ്വാഴ്ച വരെയാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കാനും ഒഴിവാക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും അപേക്ഷ നൽകാനുള്ള അവധാന തീയതി.
അതേസമയം, 27.58 ലക്ഷം പേരാണ് ഇന്നലെ വൈകിട്ട് വരെ പേര് ചേർക്കുന്നതിനായി അപേക്ഷ സമർപ്പിച്ചത്. തിരുത്തലിന് 10,559 പേരും സ്ഥാനമാറ്റത്തിന് 1.25 ലക്ഷത്തിലധികം അപേക്ഷകളും ഇതുവരെ ലഭിച്ചിട്ടുണ്ട്. കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലാണ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് പൂർത്തിയായവർക്ക് മാത്രമാണ് പേര് ചേർക്കാൻ അനുമതി നൽകുകയുള്ളൂ.
Also Read: വോട്ടർ പട്ടിക പുതുക്കൽ, ആഗസ്റ്റ് 12 വരെ അവസരം; ആവശ്യമായ രേഖകൾ ഇവ…
വോട്ടർ ഐഡി, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, എസ്എസ്എഷസി ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് മുതലായവയാണ് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ. ഹിയറിങ് സമയത്ത് ഇവയിൽ ഒരു രേഖ ഹാജരാക്കിയാൽ മതിയാകും. സ്ഥലത്തില്ലാത്തവർക്ക് ഓൺലൈൻ മുഖേനയോ വീഡിയോ കോൾ വഴിയോ ഹിയറിങ് നടത്താം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിങ്ങിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കുന്നതാണ്. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിംഗിന് നേരിട്ട് അപേക്ഷകർ ഹാജരാകണം.
പുതുതായി പേര് ചേർക്കൽ, പട്ടികയിലെ വിലാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തിരുത്തൽ വരുത്തുക, ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്കാ പോളിംഗ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുക, പേര് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി അപേക്ഷകൾ സമർപ്പിക്കാം. ജൂലൈ 23 നാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.