AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Voters List: തദ്ദേശ വോട്ടർ പട്ടിക: പേരു ചേർക്കാൻ ഇന്നു കൂടി അപേക്ഷിക്കാം, അറിയേണ്ടതെല്ലാം

Add Name In Kerala Voter List: ഓഗസ്റ്റ് 30നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് പൂർത്തിയായവർക്കാണ് വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരമുള്ളത്. നിലവിൽ 15,94,379 പേരാണ് കരട്‌ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചശേഷം പേര്‌ ഉൾപ്പെടുത്താൻ മാത്രം അപേക്ഷിച്ചത്.

Kerala Voters List: തദ്ദേശ വോട്ടർ പട്ടിക: പേരു ചേർക്കാൻ ഇന്നു കൂടി അപേക്ഷിക്കാം, അറിയേണ്ടതെല്ലാം
Voters List (പ്രതീകാത്മക ചിത്രം)Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 07 Aug 2025 08:41 AM

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ (Kerala Voters List) പേരുചേർക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. പേരു ചേർക്കുന്നതിനോടൊപ്പം നീക്കം ചെയ്യാനും തിരുത്തലുകളും സ്ഥാനമാറ്റവും വരുത്താനും ഇന്നും കൂടി അപേക്ഷിക്കാവുന്നതാണ്. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് പൂർത്തിയായവർക്കാണ് വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരമുള്ളത്.

വോട്ടർപട്ടികയിൽ പുതുതായി പേരുചേർക്കുന്നതിനും (ഫോറം 4) അപേക്ഷ, മറ്റ് തിരുലുകൾ (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോറം7) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. നിലവിൽ 15,94,379 പേരാണ് കരട്‌ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചശേഷം പേര്‌ ഉൾപ്പെടുത്താൻ മാത്രം അപേക്ഷിച്ചത്.

അപേക്ഷ സമർപ്പിച്ചവർ ഹിയറിങ്ങിന് ലഭിക്കുന്ന തീയതിയിൽ നേരിട്ട് ഹാജരാകണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്ടഫാറത്തിൽ ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷ നൽകാവുന്നതാണ്. പഞ്ചായത്തുകളിലും നഗരസഭകളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ.

കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ ആയിട്ടുള്ളത്. ഓഗസ്റ്റ് 30നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.