Kerala Weather Forecast: മഴയൊഴിഞ്ഞു! രാത്രിയോടെ തണുപ്പ് ഇരച്ചെത്തും; ശബരിമലയിലും കാലാവസ്ഥ സമാനം

Kerala Weather Latest Update: വരും ദിവസങ്ങളിലും സംസ്ഥാനത്ത് തണുപ്പ് കടുക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. മുമ്പുള്ള വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കേരളത്തിൽ തണുപ്പ് വളരെ കൂടുതലാണ്.

Kerala Weather Forecast: മഴയൊഴിഞ്ഞു! രാത്രിയോടെ തണുപ്പ് ഇരച്ചെത്തും; ശബരിമലയിലും കാലാവസ്ഥ സമാനം

Kerala Weather

Published: 

22 Dec 2025 14:06 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ലാതെ വീണ്ടുമൊരു ദിവസം കൂടി കടന്നുപോയിരിക്കുന്നു. മലയോര ജില്ലകളിലടക്കം കേരളത്തിൽ മിക്ക പ്രദേശങ്ങളിലും ശക്തമായ തണുപ്പ് തുടരുകയാണ്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് തണുപ്പ് കടുക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. മുമ്പുള്ള വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കേരളത്തിൽ തണുപ്പ് വളരെ കൂടുതലാണ്.

മലയോര മേഖലകളിൽ (​ഇടുക്കി, വയനാട്, പത്തനംതിട്ട) താപനില മൈനസ് ഡിഗ്രിയിലേക്ക്‌ എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പുകളിൽ സൂചിപ്പിക്കുന്നു. രാത്രിയിലും പുലർച്ചെയുമായി കേരളത്തിൽ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. മിക്ക സ്ഥലങ്ങളിലും പകൽ ആകാശം മേഘാവൃതമായാണ് കാണപ്പെടുന്നത്. ശബരിമലയിലും സമാന സാഹചര്യമാണ്.

ALSO READ: ലാ നിന വന്നു, കുളിരണിഞ്ഞ് കേരളം; ശബരിമലയിൽ മഴയോ? ഇന്നത്തെ കാലാവസ്ഥ…

പമ്പയിൽ 16°c, നിലക്കൽ 18.5°c, സന്നിധാനം 24°c എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ താപനില. ഈ പ്രദേശങ്ങളിൽ വൈകുന്നേരത്തോടെ അതിശൈത്യം രൂപപ്പെടാനാണ് സാധ്യത. ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കുമെന്നാണ് പ്രവചനം. തണുപ്പ് അതിരൂക്ഷമായതിനാൽ അയ്യപ്പ ഭക്തർ മലയകയറുമ്പോൾ തണുപ്പിനെ പ്രതിരോധിക്കാനുള്ള മാർ​ഗങ്ങൾ സ്വീകരിക്കേണ്ടതാണ്.

രാത്രിയി സമയങ്ങളിൽ ശബരിമലയിലേക്ക് വാഹനത്തിൽ വരുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. കാരണം റോഡുകളിൽ കാഴ്ച്ച മങ്ങുന്നതിനാൽ അപകടം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്. അയ്യനെ കാണാനെത്തുന്ന ഭക്തർക്ക് തണുപ്പ് വലിയ വെല്ലുവിളിയാകുന്ന സാഹചര്യമാണ് നിലവിൽ. സാധാരണയെക്കാൾ നാല് മുതൽ എട്ട് ഡിഗ്രി വരെ കുറവ് താപനിലയാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്നത്.

മൂന്നാറിലും തണുപ്പ് അസഹനീയം

കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ കൊടും ശൈത്യമാണ് മൂന്നാറിൽ അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം വിവിധ മേഖലകളിൽ താപനില പൂജ്യം ഡിഗ്രിയിലേക്ക് എത്തിയിരുന്നു. മിക്ക സ്ഥലങ്ങളിലും താപനില മൈനസിലേക്ക് പോകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത.

പ്രമേഹ രോഗികൾക്ക് മാമ്പഴം കഴിക്കാമോ?
കറിയിൽ ഉപ്പ് കൂടിയോ? പരിഹരിക്കാൻ അൽപം ചോറ് മതി
ആര്‍ത്തവ ദിനങ്ങളില്‍ ഇവ കഴിക്കണം
മീന്‍ വറുക്കുമ്പോള്‍ ഉപ്പും മഞ്ഞളും ചേര്‍ത്തേ പറ്റൂ! ഇല്ലെങ്കില്‍ പണിയാകും
ഒന്നല്ല അഞ്ച് കടുവകൾ, ചാമരാജ് നഗറിൽ
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു