Kerala Rain Alert: തുലാവർഷം അവസാനിച്ചോ? ഇന്ന് മുന്നറിയിപ്പില്ല; മൂന്നിന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Forecast: അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തമിഴ്നാടിനെയും ആന്ധ്ര പ്രദേശിനെയും പുതുച്ചേരിയെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഡിറ്റ് വാ ചുഴലിക്കാറ്റ് ദുർബലമായതായി കാലാവസ്ഥാ വകുപ്പ്.

Kerala Rain Alert
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറഞ്ഞിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡിസംബർ മൂന്നിന് നാല് ജില്ലകളിലാണ് ശക്തമായ മഴയുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ (< 5 mm/hr) മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതുകൂടാതെ വകുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Also Read: ആശ്വസിക്കാൻ വരട്ടേ… മുന്നറിയിപ്പ് ഇല്ലന്നേ ഉള്ളു! ഇടിമിന്നലോടുകൂടിയ മഴ തുടരും
അതേസമയം കേരളത്തിലെ മിക്ക പ്രദേശങ്ങളിലും അതിരാവിലെ ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. തമിഴ്നാടിനെയും ആന്ധ്ര പ്രദേശിനെയും പുതുച്ചേരിയെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഡിറ്റ് വാ ചുഴലിക്കാറ്റ് ദുർബലമായതായി കാലാവസ്ഥാ വകുപ്പ്. എങ്കിലും വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലും ആന്ധ്ര പ്രദേശിൻറെ തെക്കൻ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ സ്വാധീനത്തിലുണ്ടായ ശക്തമായ മഴക്കെടുതിയിൽ ശ്രീലങ്കയിൽ മരിച്ചവരുടെ എണ്ണം 334 ആയി. 370 പേരെ ഇപ്പോഴും കാണാതായെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്. വിനോദസഞ്ചാര നഗരം ആയ കാൻഡിയിൽ മാത്രം 88 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. രാജ്യത്ത് 12 ലക്ഷത്തോളം ദുരിതബാധിതരാണുള്ളത്.