AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala income: ശബരിമലയിൽ രണ്ടാഴ്ചത്തെ വരുമാനം മാത്രം നൂറുകോടിയോട് അടുക്കുന്നു…. കണക്കുകൾ കഴിഞ്ഞ വർഷത്തേക്കാൾ മുന്നിൽ

Sabarimala Temple Income: ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ കടന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ (69 കോടി) ലഭിച്ച വരുമാനത്തേക്കാൾ 33.33% കൂടുതലാണിത്.

Sabarimala income: ശബരിമലയിൽ രണ്ടാഴ്ചത്തെ വരുമാനം മാത്രം നൂറുകോടിയോട് അടുക്കുന്നു…. കണക്കുകൾ കഴിഞ്ഞ വർഷത്തേക്കാൾ മുന്നിൽ
ശബരിമലImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 01 Dec 2025 15:14 PM

ശബരിമല: മണ്ഡല – മകരവിളക്ക് തീർത്ഥാടന കാലയളവിന്റെ ആദ്യത്തെ 15 ദിവസങ്ങൾ പിന്നിടുമ്പോൾ ശബരിമലയിൽ ചരിത്രപരമായ സാമ്പത്തിക മുന്നേറ്റം. ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ കടന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ (69 കോടി) ലഭിച്ച വരുമാനത്തേക്കാൾ 33.33% കൂടുതലാണിത്. വരുമാനത്തിന്റെ സിംഹഭാഗവും ലഭിച്ചത് അയ്യപ്പന്റെ പ്രധാന പ്രസാദമായ അരവണ വിൽപ്പനയിൽ നിന്നാണ്.

അരവണയിൽ നിന്നുള്ള വരുമാനം 47 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 32 കോടിയായിരുന്നു. അതായത്, അരവണ വിൽപ്പനയിൽ മാത്രം 46.86% വർധനയാണ് ഈ വർഷം രേഖപ്പെടുത്തിയത്. ഭണ്ഡാരങ്ങളിലെ കാണിക്കയായി ലഭിച്ചത് 26 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 18.18% വർധന ഇതിലുണ്ട്. അപ്പം വിൽപ്പനയിലൂടെ 3.5 കോടി രൂപ ലഭിച്ചു, ഇത് കഴിഞ്ഞ വർഷത്തെ ഏകദേശം അതേ നിലവാരം നിലനിർത്തി.

 

13 ലക്ഷം തീർത്ഥാടകർ: തിരക്കിൽ നേരിയ കുറവ്

 

നവംബർ 30 വരെ 15 ദിവസത്തിനിടെ 13 ലക്ഷത്തോളം തീർത്ഥാടകരാണ് ശബരിമലയിൽ ദർശനം നടത്തിയത്. ഈ വലിയ ഭക്തജന പ്രവാഹമാണ് വരുമാന വർധനയ്ക്ക് കാരണം. എന്നാൽ, നവംബർ 30-ന് (ഞായറാഴ്ച) തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. അന്ന് 50,264 പേർ മാത്രമാണ് മലകയറിയത്. വെർച്വൽ ക്യൂ ബുക്ക് ചെയ്തവരിൽ നല്ലൊരു പങ്കും എത്താത്തതിനാൽ 10,000-ൽ അധികം സ്പോട്ട് ബുക്കിങ്ങുകൾ അന്ന് നൽകേണ്ടി വന്നു.

Also read – എട്ട് കൂട്ടുകൾ ചേർത്തുണ്ടാക്കുന്ന പഞ്ചാമൃതം വെറും 125 രൂപയ്ക്ക്… അരവണ മാത്രമല്ല പ്രസാദങ്ങൾ വേറെയുമുണ്ട് ശബരിമലയി

ഇന്നും തിരക്ക് കുറഞ്ഞ നിലയിലാണ്. രാവിലെ 7 മണിക്ക് വലിയ നടപ്പന്തലിൽ പതിനെട്ടാംപടി കയറാൻ ഒരു നിരയിൽ മാത്രമാണ് തീർത്ഥാടകർ ഉണ്ടായിരുന്നത്. ഇന്ന് ഗുരുവായൂർ ഏകാദശി കഴിഞ്ഞതിനാൽ തീർത്ഥാടകരുടെ എണ്ണം വർധിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡും സുരക്ഷാ വിഭാഗവും.