Kerala rain alert: നാളെയും ശക്തമായ മഴ, ഈ ജില്ലക്കാർ സൂക്ഷിക്കുക, യെല്ലോ അലർട്ട് നാല് ജില്ലകൾക്ക്

Kerala Weather, IMD announces Heavy rain tomorrow: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ മലബാർ മേഖലയിലെ ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പുള്ളത്. വടക്കൻ കേരളത്തിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമുണ്ട്.

Kerala rain alert: നാളെയും ശക്തമായ മഴ, ഈ ജില്ലക്കാർ സൂക്ഷിക്കുക, യെല്ലോ അലർട്ട് നാല് ജില്ലകൾക്ക്

Kerala Rain Alert

Published: 

09 Oct 2025 13:52 PM

തിരുവനന്തപുരം: കേരളത്തിൽ നിന്ന് മഴ ഒഴിയുന്നില്ല. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ നാളെയും കനത്ത മഴയ്ക്കുള്ള സാധ്യതയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് നാളെ പ്രധാനമായും നാലു ജില്ലകളിലാണ് ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളത്. ഇതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതും ഈ നാലു ജില്ലകളിലാണ്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ മലബാർ മേഖലയിലെ ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പുള്ളത്. വടക്കൻ കേരളത്തിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമുണ്ട്. ഇന്ന് അഞ്ച് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പുള്ളത്. പൊതുവെ മഴ കുറയുന്നു എന്ന സൂചനയാണ് വരും ദിവസങ്ങളിലെ മുന്നറിയിപ്പുകൾ നൽകുന്നത്. 11-ാം തിയതി രണ്ടു ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 13- ന് ഇടുക്കിയിലും തൃശ്ശൂരും മുന്നറിയിപ്പുണ്ട്.

 

Also read – മധ്യപടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം; ഇന്ന് വിവിധ ജില്ലകളിൽ യെലോ അലർട്ട്

 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒക്ടോബർ 10 ഓടെ ചക്രവാത ചുഴി രൂപപ്പെടാനും സാധ്യതയുള്ളതായി ഇതിനിടെ സൂചനകൾ പുറത്തുവരുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കോ, അല്ലെങ്കിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കോ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും