Kerala Weather Update: സംസ്ഥാനത്ത് മഴ ഇന്ന് മുതൽ; മുന്നറിയിപ്പുള്ളത് ഈ ജില്ലകളിൽ

Kerala Weather Latest Update Today: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

Kerala Weather Update: സംസ്ഥാനത്ത് മഴ ഇന്ന് മുതൽ; മുന്നറിയിപ്പുള്ളത് ഈ ജില്ലകളിൽ

പ്രതീകാത്മക ചിത്രം

Published: 

30 Sep 2026 | 06:03 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് തുടക്കമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് (Kerala Weather Latest Update). സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

അടുത്ത മാസം മൂന്നാം തീയതി വരെയാണ് നിലവിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ (ഒക്ടോബർ 1, വ്യാഴം) പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും, ഒക്ടോബർ 2ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും, ഒക്ടോബർ മൂന്നിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴ മുന്നറിയിപ്പുകളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും തത്സമയ അറിയിപ്പുകൾ ശ്രദ്ധിക്കുക.

ALSO READ: സംസ്ഥാനത്ത് മഴ നാളെ മുതൽ? മുന്നറിയിപ്പുകളും കാലാവസ്ഥ പ്രവചനവും

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഒക്ടോബർ മൂന്നാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും

വടക്കൻ ആൻഡമാൻ കടലിന് മുകളിലേക്ക് എത്തിയ ചക്രവാതച്ചുഴി വരുന്ന രണ്ട് ദിവസങ്ങളിൽ, മ്യാന്മാർ- ബംഗ്ലാദേശ് തീരങ്ങൾക്ക് സമാന്തരമായും വടക്ക്-പടിഞ്ഞാറ് ദിശയിൽ നീങ്ങി വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലേയ്ക്കും എത്താനാണ് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary:

IMD issues yellow alert for various districts in Kerala as heavy rainfall and thunderstorms are expected Today September 30. Check the affected districts and weather safety guidelines in Malayalam.

Loading...
Unable to load recommendations.
Follow Us
Related Stories
Sabarimala Mandala Kalam 2026: വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തർക്ക് പമ്പയിലേക്ക് യാത്ര അനുവദിക്കില്ല; നിർദ്ദേശങ്ങളുമായി KSRTC
നാട്ടുകാർക്ക് സംശയം തോന്നി, പൊലീസ് വാതിൽ തുറന്നപ്പോൾ കണ്ടത് ദാരുണകാഴ്ച; കൊല്ലത്ത് ദമ്പതികൾ മരിച്ച നിലയിൽ
Sabarimala Mandala Kalam 2026: വ്രതശുദ്ധിയുടെ പുണ്യകാലത്തിന് തുടക്കം! മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു
ബാറുകളിൽ നൃത്തം ചെയ്യാനോ പാട്ടു കേൾക്കാനോ പാടില്ലെന്ന് പറയാനാകുമോ? DJ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ല; ഹൈക്കോടതി
Sabarimala Weather Update: ശബരിമലയിലെ കാലാവസ്ഥ എങ്ങനെ? മഴയ്ക്ക് സാധ്യതയുണ്ടോ? തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്‌
Kerala Lottery Result Today: ആ ഭാഗ്യശാലി നിങ്ങളാണെങ്കിലോ! ടിക്കറ്റ് എടുത്തവർ വേഗം നോക്കിക്കോളൂ; ഇന്നത്തെ ലോട്ടറി ഫലം പുറത്ത്
ചോറ് കഴിച്ചും ഡയറ്റ് നോക്കാം; ഹൈ പ്രോട്ടീൻ ഗാർലിക് ചിക്കൻ റൈസ് ബൗൾ റെസിപി ഇതാ
പ്രമേഹം കുറയ്ക്കാൻ പേരക്ക എങ്ങനെ കഴിക്കണം?
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
മണ്ഡലകാലം: അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ട ശരണംവിളികൾ
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?