AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: മുരശു ചുഴലിക്കാറ്റ് പണിതരുമോ? ഇടിമിന്നൽ മഴ ഇന്നും; ശ്രദ്ധിക്കേണ്ടത് 6 ജില്ലക്കാർ

Kerala Rain Alert Today: രാവിലെ കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Kerala Weather Update: മുരശു ചുഴലിക്കാറ്റ് പണിതരുമോ? ഇടിമിന്നൽ മഴ ഇന്നും; ശ്രദ്ധിക്കേണ്ടത് 6 ജില്ലക്കാർ
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 02 Nov 2026 | 06:56 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, ഇന്ന് രാവിലെ കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പ്

യെല്ലോ അലർട്ട്

നവംബർ 2: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

നവംബർ 3: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

നവംബർ 4: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

മുരശു ചുഴലിക്കാറ്റ് പണിതരുമോ?

മുരശു ചുഴലിക്കാറ്റ് ചെന്നൈ തീരത്തോട് അടുക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ ആന്ധ്ര തീരത്ത് കര തൊടും. അറബിക്കടലിലും മേഘങ്ങളുണ്ട്. വടക്കൻ കേരളത്തിലും കർണാടകയിലും തീരത്താണ് മേഘങ്ങൾ സ്ഥിതിചെയ്യുന്നത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് കഴിഞ്ഞ ദിവസം മുരശു രൂപപ്പെട്ടത്.

ALSO READ: നവംബറെത്തിയത് മഴയുമായി! നാല് ദിവസം യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്‌

രാവിലെ ബംഗാള്‍ ഉള്‍ക്കടലിലെ ഈ മേഖലയില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം വൈകിട്ടോടെ മുരശുചുഴലിക്കാറ്റായി മാറി. ഈ വര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്. പടിഞ്ഞാറ്  വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്, ഇന്ന് രാവിലെയോടെ കൂടുതൽ ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറിയേക്കും.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നവംബർ 5 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

  1. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
  2. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക.
  3. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
  4. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
  5. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  6. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  7. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക.
  8. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘മുറസു’ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ നവംബർ 4 വരെ ബംഗാൾ ഉൾക്കടലിൽ യാതൊരു കാരണവശാലും മൽസ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.

English Summary:

IMD has forecast heavy rain accompanied by thunderstorms and lightning across Kerala today. A yellow alert has been issued in six districts, warning residents to remain cautious. Isolated parts of Kollam district are likely to experience moderate rainfall with thunderstorms and strong winds reaching speeds of up to 40 kmph during the morning.

Follow Us