Kerala Weather Update: വേനൽ അടുത്തു… ചൂട് ഇനിയും കൂടും; വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുണ്ടോ?
Today Kerala Weather Update: സാധാരണയായി, ജനുവരി അവസാനത്തോടെ സംസ്ഥാനത്ത് നേരിയ വേനൽമഴ ലഭിക്കാറുണ്ടെങ്കിലും ഇത്തവണ കാര്യമായ മഴ ലഭിക്കാത്തത് കാർഷിക മേഖലയെയും കുടിവെള്ള ലഭ്യതയെയും സാരമായി ബാധിച്ചേക്കാം. വടക്കൻ ജില്ലകളിലടക്കം താപനില ശരാശരിയിലും ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Kerala Weather
തിരുവനന്തപുരം: മഴ കാത്തിരിക്കുന്ന മലയാളിക്ക് നിരാശ പകർന്ന് കാലാവസ്ഥാ വകുപ്പിന്റെ പുതിയ റിപ്പോർട്ട്. വരും ദിവസങ്ങളിലും കേരളത്തിൽ മഴ പെയ്യാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പുകൾ സൂചിപ്പിക്കുന്നത്. കിഴക്കൻ കാറ്റിന്റെ സ്വാധീനം കുറഞ്ഞതും അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ കുറവുമാണ് വരണ്ട കാലാവസ്ഥ തുടരാൻ കാരണമാകുന്നത്. അതേസമയം, സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുകയാണ്.
സാധാരണയായി, ജനുവരി അവസാനത്തോടെ സംസ്ഥാനത്ത് നേരിയ വേനൽമഴ ലഭിക്കാറുണ്ടെങ്കിലും ഇത്തവണ കാര്യമായ മഴ ലഭിക്കാത്തത് കാർഷിക മേഖലയെയും കുടിവെള്ള ലഭ്യതയെയും സാരമായി ബാധിച്ചേക്കാം. വടക്കൻ ജില്ലകളിലടക്കം താപനില ശരാശരിയിലും ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ: മലയോരം തണുത്തു വിറയ്ക്കുന്നു, കളമൊഴിഞ്ഞിട്ടില്ല മഴ, മുന്നറിയിപ്പുകൾ ഇങ്ങനെ
എന്നാൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ സൊമാലിയ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മുന്നറിയിപ്പുള്ള മേഖലയിൽ മത്സ്യബന്ധനത്തിന് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
മഴയ്ക്കുള്ള പ്രതീക്ഷ കൈവിടേണ്ടതില്ല!
നിലവിൽ മഴയ്ക്ക് സാധ്യതയില്ലെങ്കിലും, അന്തരീക്ഷത്തിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ വഴി ഒറ്റപ്പെട്ട ഇടങ്ങളിൽ വൈകുന്നേരങ്ങളിൽ വേനൽമഴ ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ചില പ്രദേശങ്ങളിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. എങ്കിലും പകൽ സമയത്തെ ചൂട് നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.