AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Updates: ആശ്വാസം, കുളിര്‍മഴയെത്തുന്നു; 11ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala Rain Yellow Alert Latest: മഴ മുന്നറിയിപ്പ് എത്തിയെങ്കിലും, ഉയര്‍ന്ന താപനില മുന്നറിയിപ്പും തുടരുന്നുണ്ട്. ഒമ്പത് വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയെത്താമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ ഇത് 37 ഡിഗ്രി സെല്‍ഷ്യസ് വരെയാകാം

Kerala Weather Updates: ആശ്വാസം, കുളിര്‍മഴയെത്തുന്നു; 11ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
പ്രതീകാത്മക ചിത്രം Image Credit source: PTI
jayadevan-am
Jayadevan AM | Published: 08 Mar 2025 07:48 AM

സംസ്ഥാനത്ത് 11ന് എല്ലാ ജില്ലകളിലും മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നേരിയ മഴയ്ക്കാണ് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

മറ്റ് ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. 10ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നേരിയത് മുതല്‍ മിതമായ തോതില്‍ വരെ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥവകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.

Read Also : Salary Certificate Forgery: വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഉണ്ടാക്കി തട്ടിയെടുത്തത് ലക്ഷങ്ങൾ; ചേർത്തലയിൽ പ്രധാനാധ്യാപികയ്ക്ക് സസ്‌പെൻഷൻ

ആശ്വാസമായി മഴ മുന്നറിയിപ്പ് എത്തിയെങ്കിലും, ഉയര്‍ന്ന താപനില മുന്നറിയിപ്പും തുടരുന്നുണ്ട്. ഒമ്പത് വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയെത്താമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ ഇത് 37 ഡിഗ്രി സെല്‍ഷ്യസ് വരെയാകാം.

ആലപ്പുഴ, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനും സാധ്യത. സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മലയോര മേഖലകളിലൊഴികെ ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.