Tanur Missing Case: മുംബൈയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളെ ഇന്ന് താനൂരിലെത്തിക്കും; ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ കസ്റ്റഡിയിലെടുത്തേക്കും
Tanur Missing Case Latest Update: ഇന്‍സ്റ്റഗ്രാം സുഹൃത്തായ യുവാവിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നാണ് കണ്ടെത്തല്‍. ഇയാളെ കസ്റ്റഡിയിലെടുത്തേക്കും. വിശദമായി ചോദ്യം ചെയ്യും. പെണ്‍കുട്ടികള്‍ നാടുവിട്ടതില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ ഇയാളെ അറസ്റ്റ് ചെയ്യും. വിനോദത്തിന് വേണ്ടി മാത്രമാണ് പെണ്‍കുട്ടികള്‍ മുംബൈയില്‍ എത്തിയതെന്നാണ് പ്രാഥമിക നിഗമനം.

മുംബൈയില്‍ നിന്ന് കണ്ടെത്തിയ താനൂര്‍ സ്വദേശികളായ പെണ്‍കുട്ടികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. കോടതിയില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കളുടെയൊപ്പം വിടും. പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കും. മാതാപിതാക്കള്‍ക്കും പൊലീസ് ബോധവല്‍ക്കരണം നല്‍കും. പനവേലിൽ നിന്നുള്ള ഗരീബ് രഥ് എക്സ്പ്രസിലാണ് പെണ്‍കുട്ടികളെ നാട്ടിലേക്ക് കൊണ്ടുവരുന്നത്. നേരത്തെ മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗം പൂനെയില്‍ എത്തിച്ചിരുന്നു. അവിടെ നിന്നാണ് കേരളത്തിലേക്ക് ട്രെയിനില്‍ പുറപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെയോടെ ഇവരെ പൂനെ റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. വൈകിട്ട് മൂന്ന് മണിയോടെയാണ് താനൂര്‍ പൊലീസ് പെണ്‍കുട്ടികളെ ഏറ്റുവാങ്ങിയത്.
ഇവര്‍ക്കൊപ്പം സഞ്ചരിച്ച ഇന്‍സ്റ്റഗ്രാം സുഹൃത്തായ യുവാവിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നാണ് കണ്ടെത്തല്‍. എങ്കിലും ഇയാളെ കസ്റ്റഡിയിലെടുത്തേക്കും. വിശദമായി ചോദ്യം ചെയ്യും. പെണ്‍കുട്ടികള്‍ നാടുവിട്ടതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യും.




വിനോദത്തിന് വേണ്ടി മാത്രമാണ് പെണ്‍കുട്ടികള്‍ മുംബൈയില്‍ എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. കുട്ടികളുമായി മാതാപിതാക്കള്‍ വീഡിയോ കോളിലൂടെ സംസാരിച്ചു. കണ്ടെത്താന്‍ സഹായിച്ചതിന് പൊലീസിനെ നന്ദി അറിയിച്ചു.
ബുധനാഴ്ചയാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായത്. പരീക്ഷയ്ക്ക് സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് വിളിച്ചുചോദിപ്പോഴാണ് വിവരം അറിയുന്നത്. തുടര്‍ന്ന് മുംബൈയില്‍ നിന്ന് കണ്ടെത്തി. മുംബൈയിലെ സലൂണിലെ ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമായി.