Kerala Weather Update: സന്നിധാനത്തും പമ്പയിലും മഴയ്ക്ക് സാധ്യത; അക്വാൻ ചുഴലിക്കാറ്റ് ശക്തിയോടെ തുടരുന്നു
സംസ്ഥാനത്ത് നിന്ന് മഴ പൂർണമായും ഒഴിയുന്നില്ല. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ശബിരിമലയിലും പമ്പയിലും നിലയ്ക്കലിലും നിലവിൽ മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമാണ് ഉള്ളത്. അതുകൊണ്ട് ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് മഴ പൂർണമായും ഒഴിയുന്നില്ല. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ശബിരിമലയിലും പമ്പയിലും നിലയ്ക്കലിലും നിലവിൽ മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമാണ് ഉള്ളത്. അതുകൊണ്ട് ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. നവംബർ 21 വരെ ഈ സ്ഥിതി തുടരും.
അതേ സമയം അക് വാൻ ചുഴലിക്കാറ്റ് മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ശക്തമായി തുടരുകയാണ്. ഇത് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി വെള്ളിയാഴ്ച (നവംബർ 20-ന്) ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്, യാനം, തെക്കൻ ഒഡീഷ തീരങ്ങളിൽ നർസാപുരിനും, പുരിയ്ക്കും ഇടയിൽ, ഗോപാൽപൂരിനു സമീപം മണിക്കൂറിൽ 90–100 കിലോമീറ്റർ വേഗതയിൽ (പരമാവധി വേഗത 110 കിലോമീറ്റർ വരെ) കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Also Read: അരിയിൽ ഷുക്കൂർ വധക്കേസ് : പി ജയരാജനെയും ടി.വി രാജേഷിനെയും വെറുതെ വിട്ടു, 18 പേർ കുറ്റവിമുക്തർ
അതിനൊപ്പം തെക്കുകിഴക്കൻ അറബിക്കടലിലും സമീപ തെക്കൻ ലക്ഷദ്വീപ് മേഖലയിലുമായി അന്തരീക്ഷ ചക്രവാതചുഴി തുടരുന്നമുണ്ട്. അതുകൊണ്ട് നവംബർ 19 മുതൽ 23 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ ഇടത്തരം ശക്തിയുള്ളതോ ആയ മഴയ്ക്ക് സാധ്യതയാണ് കാണുന്നത്.
വിവിധ ജില്ലകളിലെ മഴ മുന്നറയിപ്പ് ഇങ്ങനെ –
നവംബർ 19 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും നവംബർ 20 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും നവംബർ 21ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും നവംബർ 22 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് ഗ്രീൻ അലർട്ട് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ നേരിയ തോതിലുള്ള മഴയ്ക്കാണ് സാധ്യതയുള്ളത്.
English Summary
Rain has not completely cleared from the state. The India Meteorological Department has predicted the possibility of isolated, light rain across various districts. Although there are currently no rain warnings for Sabarimala, Pamba, or Nilakkal, the sky remains partly cloudy. Consequently, the Meteorological Department has indicated a possibility of light rain in the afternoon.