Kerala Weather Update: പ്രത്യേക മഴ മുന്നറിയിപ്പില്ല; ചില ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത
Kerala Rain Alert: ആകാശം തെളിഞ്ഞതായിരിക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസത്തെ പോലെ മുന്നോട്ടുള്ള മണിക്കൂറുകളിൽ ആകാശം മേഘാവൃതമാകാൻ സാധ്യതയുണ്ട് എന്നുള്ളത് ആ മണിക്കൂറുകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നതായിരിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പില്ല. ഒരു ജില്ലകളിലും പ്രത്യേകമായ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ കഴിഞ്ഞ മണിക്കൂറുകളിൽ ചില ജില്ലകളിൽ നേരിയ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. പ്രത്യേകമായും പത്തനംതിട്ട, തിരുവനന്തപുരം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നേര്മിയ മഴ പ്രവചിച്ചിരുന്നത്. എന്നാൽ വരുന്ന മണിക്കൂറുകളിൽ ആ സാധ്യതയും പ്രവചിച്ചിട്ടില്ല. ഇന്ന് ഒരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
ആകാശം തെളിഞ്ഞതായിരിക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസത്തെ പോലെ മുന്നോട്ടുള്ള മണിക്കൂറുകളിൽ ആകാശം മേഘാവൃതമാകാൻ സാധ്യതയുണ്ട് എന്നുള്ളത് ആ മണിക്കൂറുകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നതായിരിക്കും. നിലവിൽ ഒരു ജില്ലയിലും നേരിയ മഴയ്ക്ക് പോലും പ്രവചനം ഉണ്ടായിട്ടില്ല.
ALSO READ: തുലാമഴ ശരിയായില്ല; ഒക്ടോബറില്‍ കേരളത്തില്‍ പെയ്തത് കുറഞ്ഞ അളവില്‍
കൂടാതെ ആൻഡമാൻ കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തിങ്കളാഴ്ച്ച ആൻഡമാൻ കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും പ്രവചനം ഉണ്ടായിരുന്നു. മുന്നറിയിപ്പ് നൽകിയിരിക്കുന്ന തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.