Kerala Weather Update: മഴയുണ്ട് കുട വേണം! ഇന്നും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Kerala Weather Update on April 24th: മഴ ഞായറാഴ്ച വരെ തുടരാനാണ് സാധ്യത. ഇടിമിന്നലോട് കൂടിയ മഴ ഇന്നും തുടരുമെന്ന് പ്രവചനം. കഴിഞ്ഞ ദിവസം വിവിധ ജില്ലകളില്‍ വേനല്‍ മഴ പെയ്തിരുന്നു. എന്നാല്‍ പകല്‍ സമയത്ത് താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Kerala Weather Update: മഴയുണ്ട് കുട വേണം! ഇന്നും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

മഴ മുന്നറിയിപ്പ്‌

Published: 

24 Apr 2025 07:51 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. എല്ലാ ജില്ലാകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. മണിക്കൂറില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു.

ഞായറാഴ്ച വരെ മഴ തുടരാനാണ് സാധ്യത. ഇടിമിന്നലോട് കൂടിയ മഴ ഇന്നും തുടരുമെന്ന് പ്രവചനം. കഴിഞ്ഞ ദിവസം വിവിധ ജില്ലകളില്‍ വേനല്‍ മഴ പെയ്തിരുന്നു. എന്നാല്‍ പകല്‍ സമയത്ത് താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. കേരള തീരത്ത് ഏപ്രില്‍ 25 ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.7 മീറ്റര്‍ വരെയും കന്യാകുമാരി തീരത്ത് ഏപ്രില്‍ 25ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.5 മീറ്റര്‍ വരെയും ഉയര്‍ന്ന തീരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശം അനുസരിച്ച് മാറി താമസിക്കണം.

Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കള്ളക്കടൽ ജാ​ഗ്രതാ നിർദ്ദേശം

മത്സ്യബന്ധന യാനങ്ങളായ ബോട്ടുകള്‍, വള്ളങ്ങള്‍ തുടങ്ങിയവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സംരക്ഷിക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.

Related Stories
Dileep: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവകൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് നടൻ ദിലീപിനെ ഒഴിവാക്കി
Actress Assault Case: നടിയുടെ മൊഴി വിശ്വാസയോഗ്യമല്ല; തെളിവുകളോ സാക്ഷികളോ ഇല്ലെന്ന് കോടതി
Sabarimala Aravana: ശബരിമലയിൽ നിന്ന് അരവണ ഇനി ഇഷ്ടംപോലെ വാങ്ങാൻ പറ്റില്ല, വിതരണത്തിൽ നിയന്ത്രണം
Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ളയിൽ ഉന്നതർ പെടുമോ?; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Actress Assault Case: പൾസർ സുനി ശ്രീലക്ഷ്മി എന്ന യുവതിയുമായി സംസാരിച്ചു, ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല; പ്രോസിക്യൂഷനോട് കോടതി
Kerala Weather Alert: പകൽ ചൂട്, രാത്രി തണുപ്പ്; സംസ്ഥാനത്തെ കാലാവസ്ഥ, അയ്യപ്പഭക്തരും ശ്രദ്ധിക്കുക
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം