Kerala Weather Alert: മഴ മാറിയിട്ടില്ല, കൂടെ മിന്നലിനും ശക്തമായ കാറ്റിനും സാധ്യത! മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്‌

Kerala Rain Alert Today November 9: കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നു. ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Kerala Weather Alert: മഴ മാറിയിട്ടില്ല, കൂടെ മിന്നലിനും ശക്തമായ കാറ്റിനും സാധ്യത! മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്‌

പ്രതീകാത്മക ചിത്രം

Published: 

09 Nov 2026 | 02:43 PM

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് (നവംബര്‍ 9) മൂന്ന് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5-115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. അതുകൊണ്ട് ജനം ജാഗ്രത പാലിക്കണം. മറ്റ് ജില്ലകളില്‍ ഇന്ന് ഗ്രീന്‍ അലര്‍ട്ടാണ്. നാളെ മുതല്‍ നവംബര്‍ 13 വരെയുള്ള കാലാവസ്ഥ പ്രവചനമാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. നാളെ മുതല്‍ നവംബര്‍ 13 വരെ എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പച്ച അലര്‍ട്ടുള്ള ജില്ലകളില്‍ നേരിയതോ, മിതമായതോ ആയ തോതില്‍ മഴ പ്രതീക്ഷിക്കാം. അതേസമയം, കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മിന്നലും, കാറ്റും-ജാഗ്രത വേണം

സംസ്ഥാനത്ത് നവംബര്‍ 13 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇന്നും നാളെയും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. കാര്‍മേഘം കണ്ടു തുടങ്ങുമ്പോള്‍ മുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Also Read: Kerala Weather Update: കുടയെടുക്കാൻ മറക്കല്ലേ.. നേരിയ മഴ ഈ ജില്ലകളിൽ; ഇന്നത്തെ കാലാവസ്ഥ

തുലാമഴയ്‌ക്കൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പമുള്ള കാറ്റും, അന്തരീക്ഷത്തിലെ ചൂടും അസ്ഥിരതയും മൂലം സംസ്ഥാനത്ത് മിന്നല്‍ വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മിന്നല്‍ സാന്നിധ്യമുള്ളതെന്നാണ് ഒക്ടോബറിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും മിന്നല്‍ സാന്നിധ്യം കൂടുതലാണ്.

മിന്നലിന്റെ പ്രാരംഭ ലക്ഷണം കാണുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കണം. ഇത്തരം സമയങ്ങളില്‍ തുറസായ സ്ഥലങ്ങളില്‍ തുടരുത്. ശക്തമായ മിന്നലിനും കാറ്റിനും സാധ്യതയുള്ളപ്പോള്‍ ജനലും വാതിലും അടച്ചിടാന്‍ മറക്കരുത്.

മിന്നലുള്ളപ്പോള്‍ കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുക. ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും മറക്കരുത്. ഇടിമിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങളുമായുള്ള സാമിപ്യം പാടില്ല. ഇടിമിന്നലുള്ളപ്പോള്‍ മരച്ചുവട്ടില്‍ നില്‍ക്കുന്നതും, ഇത്തരം സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും അപകടമാണ്.

Loading...
Unable to load recommendations.
Follow Us
ഉറക്കത്തിൽ കൂർക്കം വലിക്കുന്നത് ഹൃദ്രോഗത്തിന്റെ സൂചനയോ?
പഴയ ബാറ്ററി ഉണ്ടോ? എലിയെ തുരത്താം
വെളിച്ചെണ്ണ എടുത്തോ, കണ്ണിനടിയിലെ കറുപ്പ് മാറ്റാം
154 KM റേഞ്ച് - റോയൽ എൻഫീൽഡിന്റെ ഇ.വി ബൈക്ക്
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി