Kerala Weather Update: മഴ കുറഞ്ഞു, ഇനി ചൂട് കൂടുമോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ പ്രവചനം അറിയാം
Kerala Weather Update Today November 20: കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഏറ്റവും പുതിയ പ്രവചനപ്രകാരം കേരളത്തിലെ 14 ജില്ലകളിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ജില്ലകളിലും നിലവിൽ ഗ്രീൻ അലർട്ട് ആണ്. മഴ മാറി ആകാശം തെളിയുന്നതോടെ സംസ്ഥാനത്ത് പകൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പകൽ സമയങ്ങളിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷ മഴ ദുർബലമായതോടെ ഇന്ന് മഴയ്ക്ക് കാര്യമായ ശമനമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഏറ്റവും പുതിയ പ്രവചനപ്രകാരം കേരളത്തിലെ 14 ജില്ലകളിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ജില്ലകളിലും നിലവിൽ ഗ്രീൻ അലർട്ട് ആണ്. മഴ മാറി ആകാശം തെളിയുന്നതോടെ സംസ്ഥാനത്ത് പകൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പകൽ സമയങ്ങളിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ ചുഴലിക്കാറ്റ് അക് വാൻ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തുടരുന്നത് നേരിയ മഴയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എങ്കിലും ഉച്ചസമയങ്ങളിൽ വെയിലിന് കടുപ്പമേറാനും അന്തരീക്ഷ ഈർപ്പം കാരണം അസ്വസ്ഥത അനുഭവപ്പെടാനും സാധ്യതയുണ്ട്.
ALSO READ: സന്നിധാനത്തും പമ്പയിലും മഴയ്ക്ക് സാധ്യത; അക്വാൻ ചുഴലിക്കാറ്റ്
അക്വാൻ ചുഴലിക്കാറ്റ്
ശക്തമായ ചുഴലിക്കാറ്റ് അക്വാൻ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തുടരുന്നു. വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ഇന്ന് (നവംബർ 20-ന്) ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്, യാനം, തെക്കൻ ഒഡീഷ തീരങ്ങളിൽ നർസാപുരിനും, പുരിയ്ക്കും ഇടയിൽ, ഗോപാൽപൂരിനു സമീപം മണിക്കൂറിൽ 90–100 കിലോമീറ്റർ വേഗതയിൽ (പരമാവധി വേഗത 110 കിലോമീറ്റർ വരെ) കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തെക്കുകിഴക്കൻ അറബിക്കടലിലും സമീപ തെക്കൻ ലക്ഷദ്വീപ് മേഖലയിലുമായി അന്തരീക്ഷ ചക്രവാതചുഴി തുടരുന്നു. ഇതിൻ്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് നവംബർ 23 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അക്വാൻ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ, നവംബർ 21 വരെ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.
ശബരിമല കാലാവസ്ഥ
സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പുലർച്ചെയും രാത്രിയിലും തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. പകൽ സമയങ്ങളിൽ മിതമായ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കും. ഇന്ന് ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. നിലവിൽ സന്നിധാനത്ത് 24 ഡിഗ്രി സെൽഷ്യസ് താപനിലയും, പമ്പ ത്രിവേണി പ്രദേശത്ത് 24 ഡിഗ്രി സെൽഷ്യസ് താപനിലയും, നിലയ്ക്കൽ ബേസിൽ 24 ഡിഗ്രി സെൽഷ്യസ് താപനിലയുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മലകയറുന്ന ഭക്തർ മഴയെ പ്രതിരോധിക്കാനുള്ള റെയിൻകോട്ടുകളോ കുടകളോ കരുതുന്നത് നന്നായിരിക്കും. പമ്പാ നദിയിലെ ജലനിരപ്പ് സംബന്ധിച്ച് അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. കാനനപാതയിലെ പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും മഴ മുന്നറിയിപ്പുകളും ശബരി പോർട്ടലിൽ (sabariportaldcpta.in) തത്സമയം ലഭ്യമാകും. ഇതിനൊപ്പം പമ്പാ ത്രിവേണിയിലെ ജലനിരപ്പ് എത്രയെന്നും, ഭക്തർക്ക് അവിടെ കുളിക്കാനുള്ള അനുമതിയുണ്ടോ ഇല്ലയോ എന്നുള്ള പ്രധാന വിവരങ്ങളും ലൈവായി അപ്ഡേറ്റ് ചെയ്യപ്പെടും.
English Summary:
Rainfall decreases across Kerala today with green alerts issued in all 14 districts. Check the latest IMD weather forecast, daytime temperature updates, and fishermen advisories.