Kerala Weather Update: മഴയുണ്ടോ ഇന്ന്? അതോ കത്തുന്ന ചൂടോ; ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ

Kerala Weather Update Today: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇടിമിന്നൽ ജാ​ഗ്രതാ നിർദ്ദേശം ഉള്ളതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണം. ഇടുക്കി, എറണാകുളം, തൃശൂർ, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പ്.

Kerala Weather Update: മഴയുണ്ടോ ഇന്ന്? അതോ കത്തുന്ന ചൂടോ; ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ

Kerala Rain Alert

Published: 

28 Feb 2026 | 06:05 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മേഘങ്ങൾ മെല്ലെ നീങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇന്ന് കേരളത്തിലെ പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. കൂടാതെ ഇടുക്കി, എറണാകുളം, തൃശൂർ, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പ്.

നിലവിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇടിമിന്നൽ ജാ​ഗ്രതാ നിർദ്ദേശം ഉള്ളതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണം. കേരളത്തിൽ വേനൽ കടുക്കുമ്പോഴും പലയിടങ്ങളിലും അപ്രതീക്ഷിതമായി എത്തുന്ന വേനൽമഴ വലിയ ആശ്വാസമാണ് ഏകുന്നത്.

ALSO READ: ചക്രവാതചുഴിയും ഇടിമിന്നലും …. ഈ ജില്ലക്കാർക്ക് മഴ ഉറപ്പ്, മുന്നറിയിപ്പ് ഇങ്ങനെ

മലബാർ മേഖലയിൽ, പ്രത്യേകിച്ച് പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില ഉയർന്നുതന്നെ നിൽക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. കടൽകാറ്റിൻ്റെ ഗതിമാറുന്നതും തീരദേശങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചേക്കാം. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രതാ പാലിക്കണം. ഉച്ചസമയത്തെ കടുത്ത വെയിൽ ഒഴിവാക്കുന്നത് നന്നായിരിക്കും.

പൊതുജനങ്ങൾ ശ്രദ്ധിക്കാൻ

വേനൽ കടുക്കുന്ന സാഹചര്യത്തിൽ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം ഒഴിവാക്കാൻ സഹായിക്കും.

ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. കുടയോ തൊപ്പിയോ കരുതുക.

വസ്ത്രങ്ങൾ ധരിക്കുമ്പോൾ ശ്രദ്ധിക്കുക. കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പുറത്തിറങ്ങുന്നവർ കുടയോ തൊപ്പിയോ കരുതേണ്ടതാണ്.

​ഗർഭിണികൾ പ്രായമുള്ളവർ കുട്ടികൾ എന്നിവരെ ചൂടുള്ളപ്പോൾ കഴിവതും പുറത്തിറക്കാതിരിക്കുക.

Follow Us
Related Stories
Trawling Ban in Kerala: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർധരാത്രി മുതൽ; കപ്പലടുക്കാൻ ബോട്ടുകൾക്ക് നിർദേശം
Kerala Weather Update: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ അതീവ ജാഗ്രത, ഓറഞ്ച് അലർട്ട്
Kerala High Speed Rail: കേരളത്തിൽ അതിവേഗ റെയിൽപ്പാത: ഇ. ശ്രീധരന്റെ ബദൽ പദ്ധതി പഠിക്കാൻ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ
Kasaragod Wall Collapse: കാസര്‍കോട് വീടിന്റെ മതില്‍ ഇടിഞ്ഞുവീണു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
IAS Officers Suspension Revoked: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ചു; പുതിയ ചുമതലകൾ ഉടൻ
Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ട് പിൻവലിച്ചു, ഇന്ന് 5 ജില്ലകളിൽ അതിതീവ്രമഴ
ലിവര്‍ സിറോസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഇവ പേടിക്കണം
പാൽ തിളച്ചു തൂവാതിരിക്കാൻ അല്പം നെയ്യ് മാത്രം മതി! ഇത് അറിയാമോ
കുട്ടികൾ വെറുതെയിരിക്കുന്നത് മോശം കാര്യമാണോ?
ഇന്ത്യന്‍ ടീമിലെത്തിയ 'കുട്ടി' താരങ്ങള്‍, മുന്നില്‍ വൈഭവ്‌
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ