Kerala Weather Update: മഴ മാഞ്ഞോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ പ്രവചനം

Kerala Weather Update Today: ഇന്ന് സംസ്ഥാനത്ത് പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കുമെങ്കിലും, ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

Kerala Weather Update: മഴ മാഞ്ഞോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ പ്രവചനം

പ്രതീകാത്മക ചിത്രം

Published: 

12 Nov 2026 | 05:58 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുടർന്നിരുന്ന മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും മഴ പൂർണ്ണമായും വിട്ടുമാറിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് സംസ്ഥാനത്ത് പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കുമെങ്കിലും, ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. എല്ലാ ജില്ലയിലും ​ഗ്രീൻ അലർട്ടാണ്. വരുന്ന 15ാം തീയതി വരെയും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് നിലവിലെ പ്രവചനം. പകൽ സമയങ്ങളിൽ അന്തരീക്ഷ താപനില നേരിയ തോതിൽ ഉയരാനും രാത്രികാലങ്ങളിൽ തണുപ്പ് അനുഭവപ്പെടാനും സാധ്യതയുണ്ട്.

ALSO READ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, വരുന്നു ഇടിമിന്നലും മഴയും! സംസ്ഥാനത്തെ കാലാവസ്ഥ

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദ സാധ്യത

തെക്കൻ ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനഫലമായി നവംബർ 13-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറാനും സാധ്യത ഏറെയാണ്. തെക്കുകിഴക്കൻ അറബിക്കടലിലും സമീപ ലക്ഷദ്വീപ് മേഖലയിലും ഒരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്.

മന്നാർ കടലിടുക്കിനും സമീപ പ്രദേശങ്ങളിലുമായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുകയാണ്. ഇതിൻ്റെയെല്ലാം സ്വാധീനഫലമായി നവംബർ 11-15 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ / ഇടത്തരം ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്.

ശൈത്യകാലം ആരംഭിച്ചു?

കേരളത്തിൽ നിലവിൽ ഔദ്യോ​ഗികമായി ശൈത്യകാലം ആരംഭിച്ചിട്ടില്ലെങ്കിലും, അതിന് മുന്നോടിയായുള്ള തണുപ്പ് നേരിയ തോതിൽ പല സ്ഥലങ്ങളിലും അനുഭവപ്പെടുന്നുണ്ട്. സാധാരണയായി ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിലാണ് സംസ്ഥാനത്ത് തണുപ്പ് കൂടുന്നത്. എന്നാൽ നവംബർ ആദ്യവാരം മുതൽ തന്നെ സംസ്ഥാനത്തെ മലയോര മേഖലകളിൽ താപനില ഗണ്യമായി താഴ്ന്നിട്ടുണ്ട്. മൂന്നാർ അടക്കമുള്ള ടൂറിസ്റ്റ് സ്ഥലങ്ങളിൽ കഴിഞ്ഞ ആഴ്ച്ച ആറ് ഡി​ഗ്രി സെൽഷ്യസ് വരെ താപനില കുറഞ്ഞിരുന്നു.

പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ശക്തമായി തുടരുന്നതിനാൽ ഈ വർഷം നവംബറിൽ സംസ്ഥാനത്ത് പൊതുവെ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ വിലയിരുത്തുന്നു. ഇതുമൂലം സാധാരണയേക്കാൾ നേരിയ തോതിൽ ഉയർന്ന താപനില പകൽ അനുഭവപ്പെടാനും സാധ്യതയുണ്ട്.

English Summary:

IMD has issued no heavy rainfall warnings for Kerala today, Thursday, November 12, 2026. Daytime temperatures are expected to stay warm and isolated rain predicted in several districts.

Loading...
Unable to load recommendations.
Follow Us
Related Stories
രാത്രിക്ക് രാത്രി എൽപിഎസ്ടി ഉദ്യോ​ഗാർഥികളുടെ സമരപ്പന്തൽ പൊളിച്ച് പോലീസ്; പുനഃസ്ഥാപിച്ച് DYFI, വൻ പ്രതിഷേധം
ചേരാനല്ലൂർ വാഹനാപകടം: പ്രതിയായ ജഡ്ജി വീണ്ടും ജോലിയിലേക്ക്, പരിഗണിക്കുക വാഹനാപകടക്കേസുകൾ
Dengue Fever Precaution: കാലാവസ്ഥ മാറുന്നു, ഡെങ്കിപ്പനി ഭീഷണി ഉയരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
ട്രെയിനിൽ നിന്ന് 50 പവൻ കവർന്ന ഇൻസ്റ്റ ഇൻഫ്ലുവൻസർ പിടിയിൽ; കാട്ടിക്കൊടുത്തത് റീൽസ്
Foetus In Drainage: തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിലെ ഓടയിൽ ഭ്രൂണം; കണ്ടെത്തിയത് ശുചീകരണ തൊഴിലാളികൾ
​വൈദ്യുതി വാങ്ങൽ: ജുഡീഷ്യൽ അ‌ന്വേഷണം വേണം, മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നെന്ന് പിണറായി
ഐഫോൺ 16 -ന് ആമസോണിൽ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട്
ഹീറോയുടെ സ്റ്റൈലൻ ബൈക്ക് - കരീഷ്മ XMR
ഫ്രിഡ്ജിൽ കല്ലുപ്പ് വെച്ചാലുള്ള ഗുണം അറിയണോ? അത്ഭുതം കാണാം
വിശപ്പില്ലേ..? ഈ വിറ്റാമിന്റെ കുറവാണ്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്