Kerala Weather Update: കേരളപ്പിറവിയിൽ മഴ കനക്കും? സംസ്ഥാനത്തെ കാലാവസ്ഥ ഇങ്ങനെ

Kerala Weather Update Today: ആൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്തിൽ കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. വരും മണിക്കൂറുകളിൽ ചില ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച്, ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

Kerala Weather Update: കേരളപ്പിറവിയിൽ മഴ കനക്കും? സംസ്ഥാനത്തെ കാലാവസ്ഥ ഇങ്ങനെ

പ്രതീകാത്മക ചിത്രം

Updated On: 

31 Oct 2026 | 05:57 AM

തിരുവനന്തപുരം: സംസ്ഥാനം കേരളപ്പിറവി ആഘോഷിക്കുന്ന വേളയിൽ കാലാവസ്ഥാ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala Weather Update). ആൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്തിൽ കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. വരും മണിക്കൂറുകളിൽ ചില ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച്, ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

അതേസമയം, നാളെ (നവംബർ 1) മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. രണ്ടാം തീയതി ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മൂന്നാം തീയതി കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2:00 മണി മുതൽ രാത്രി 10:00 മണി വരെയുള്ള സമയങ്ങളിൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു.

ALSO READ: ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദ്ദം, മഴ തിരിച്ചെത്തുന്നു! നവംബര്‍ ഒന്ന് മുതല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നവംബർ ഒന്നാം തീയതി മുതൽ മൂന്നാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ആൻഡമാൻ കടലിൽ ന്യൂനമർദ്ദം

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും രൂപപ്പെട്ട പുതിയ കാലാവസ്ഥാ വ്യതിയാനങ്ങളുടെയും ന്യൂനമർദ്ദത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നവംബർ ആദ്യവാരം മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തെക്കൻ ആൻഡമാൻ കടലിലും സമീപത്തെ ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒക്ടോബർ 31-ഓടെ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. തുടർന്ന് അടുത്ത രണ്ട് ദിവസങ്ങളിൽ ഇത് ആന്ധ്രാപ്രദേശ് തീരം ലക്ഷ്യമാക്കി നീങ്ങാൻ സാധ്യതയുണ്ട്.

അതിശക്തമായ ചുഴലിക്കാറ്റായിരുന്ന ‘അർണബ്’ ശക്തികുറഞ്ഞ് വടക്കൻ ഛത്തീസ്ഗഢിനും സമീപത്തെ കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ന്യൂനമർദമായി സ്ഥിതിചെയ്യുന്നു. ഇവയുടെ എല്ലാം സ്വാധീനഫലമായി കേരളത്തിൽ നവംബർ 1 മുതൽ 3 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 7 മുതൽ 11 സെൻ്റീമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയടിച്ചേക്കാം.

English Summary:

IMD has issued a rain alert for Kerala today, October 31, forecasting isolated heavy rainfall accompanied by thunderstorms and winds. Driven by developing low-pressure systems over the Bay of Bengal and Andaman Sea.

 

Loading...
Unable to load recommendations.
Follow Us
Related Stories
Traffic Restrictions: തലസ്ഥാനത്ത് കുടുങ്ങുമോ? തിരുവനന്തപുരത്ത് പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം
Ration Update: എടിഎം വഴി റേഷൻ വാങ്ങാം! ആദ്യ പരീക്ഷണം തിരുവനന്തപുരത്ത്
Railway Update: ഇനി യാത്ര കൂടുതൽ സുഖകരം; അമൃത, രാജ്യറാണി ട്രെയിനുകളിൽ കോച്ചുകൾ മാറ്റുന്നു
Kollam-Ernakulam MEMU : കൊല്ലം-എറണാകുളം മെമു; പണികിട്ടിയത് കോട്ടയത്തെ യാത്രക്കാർക്ക്, രാജീവ് ചന്ദ്രശേഖർ യൂദാസെന്ന് കൊടിക്കുന്നിൽ സുരേഷ്
VD Satheesan: മഹാരാജാസ് കോളജിൽ ഗുണ്ടായിസമാണ് എസ്.എഫ്.ഐ കാണിച്ചത്, കർശന നടപടി ഉണ്ടാകും – മുഖ്യമന്ത്രി
Kollam-Ernakulam MEMU : വൈകുന്നേരങ്ങളിലെ കോട്ടയം വഴിയുള്ള യാത്ര പ്രതിസന്ധിക്ക് ആശ്വാസം; കൊല്ലം-കോട്ടയം മെമു എറണാകുളം വരെ നീട്ടി
നാരങ്ങ കൈപ്പ് വരാതെ സൂക്ഷിക്കാൻ വെളിച്ചെണ്ണ? ചെയ്യേണ്ടത്
​ഗംഭീര ലുക്കും 169 KM റേഞ്ചും - യമഹയുടെ ഇ.വി
രക്തം വെക്കാൻ ഉറുമാമ്പഴം എപ്പോൾ എങ്ങനെ കഴിക്കണം?
അടുക്കള മാലിന്യം വലിച്ചെറിയല്ലേ; വീട്ടിൽ തന്നെ മികച്ച കമ്പോസ്റ്റ് തയ്യാറാക്കാം
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
വിനോദയാത്രയ്ക്കിടെ പിടിഎ പ്രസിഡൻ്റ് മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം