Kerala Weather Update: മഴ പോയിട്ടില്ല, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, അടുത്ത 5 ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
Kerala Weather Update October 29: നവംബർ ഒന്നാം തീയതിവരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് ഉള്ളതെങ്കിലും നവംബർ രണ്ടിന് നാല് ജില്ലകളിൽ കേന്ദ്ര് കാലാവസ്ഥാ വുകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം തീയതി ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയികിരിക്കുന്നത്. അലർട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള....

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്രാ കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം. താരതമ്യേന ശക്തി കുറഞ്ഞ മഴയാണ് അടുത്ത ദിവസങ്ങളിൽ പ്രതിക്ഷിക്കാവുന്നത്. നവംബർ ഒന്നാം തീയതിവരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് ഉള്ളതെങ്കിലും നവംബർ രണ്ടിന് നാല് ജില്ലകളിൽ കേന്ദ്ര് കാലാവസ്ഥാ വുകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം തീയതി ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയികിരിക്കുന്നത്. അലർട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഗ്രീൻ അലർട്ടുള്ള ദിവസങ്ങളിൽ നേരിയ തോതിലുള്ള മഴപെയ്യാനാണ് സാധ്യതയുള്ളത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീര പ്രദേശത്ത് ഇന്ന് (29) മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുള്ളത്. എന്നാൽ വടക്കൻ ആന്ധ്രപ്രദേശ് തീരം അതിനോട്‌ചേർന്ന മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്ന പ്രത്യേക ജാഗ്രത നിർദേശവും കാലാവസ്ഥാ വകുപ്പ് നൽകുന്നു.
Also Read: കോവളം സ്പാ പീഡനം: സഹ ഉടമയും ഹെൽത്ത് ഇൻസ്‌പെക്ടറുമായ സ്ത്രീ അറസ്റ്റിൽ; തെളിവുകൾ കണ്ടെടുത്ത് SIT
ഒക്ടോബർ 30 ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്. 31 ന് മധ്യ ബംഗാൾ ഉൾക്കടൽ അതിനോട്‌ചേർന്ന തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില സാഹചര്യത്തിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
അന്നേ ദിവസം തന്നെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട്‌ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്ന അറിയിപ്പും ഉണ്ട്. നവംബർ 1 ന് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും ഉണ്ടാകാനിടയുണ്ട്.
അതേ ദിവസം തന്നെ ആന്ധ്രപ്രദേശ് തീരം അതിനോട്‌ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും അനുഭവപ്പെടാൻ സാധ്യത കൽപ്പിക്കുന്നു. നവംബർ 2 ന് ആന്ധ്രപ്രദേശ് തീരം, അതിനോട്‌ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽഎന്നിവിടങ്ങളിൽ മണിക്കൂറിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോ മീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മുന്നിറിയിപ്പുള്ള ദിവസങ്ങളിൽ പ്രസ്തുത സ്ഥലങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
English Summary
The India Meteorological Department has issued a new forecast indicating that rain will continue across the state in the coming days. The rainfall is expected to be relatively less intense during this period. While a Green Alert is in effect for all districts in the state until November 1st, a ‘Yellow Alert’ has been declared for four districts on November 2nd.